സംസ്ഥാന സി.ബി.എസ്.ഇ കായികമേള പാലായിൽ

06:26 AM
12/09/2018
മരങ്ങാട്ടുപിള്ളി: സംസ്ഥാന സി.ബി.എസ്.ഇ സ്‌കൂള്‍ കായികമേള ഒക്ടോബര്‍ ആറ് മുതല്‍ എട്ടുവരെ പാലായില്‍ നടക്കും. പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് മീറ്റ്. കാസർകോട് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളിലെ സ്‌കൂളുകള്‍ അടങ്ങുന്ന ക്ലസ്റ്റര്‍ പത്ത്, എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ സ്‌കൂളുകള്‍ ഉള്‍പ്പെടുന്ന ക്ലസ്റ്റര്‍ 11 എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. കൂടാതെ ലക്ഷദ്വീപില്‍നിന്നുള്ള കുട്ടികളും മേളയില്‍ മാറ്റുരക്കും. മരങ്ങാട്ടുപിള്ളി ലേബര്‍ ഇൻഡ്യ ഗുരുകുലം പബ്ലിക് സ്‌കൂളാണ് ഇത്തവണ സംഘാടകർ. മേളക്കായി സ്വാഗതസംഘവും രൂപവത്കരിച്ചു. ലേബര്‍ ഇൻഡ്യ ഗ്രൂപ് ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങര, കേരള സി.ബി.എസ്.ഇ സ്‌കൂള്‍ മാനേജ്മൻറ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻറ് ടി.പി.എം. ഇബ്രാഹിം ഖാൻ, കോട്ടയം ജില്ല പ്രസിഡൻറ് ജോസ് പായിക്കാട്, കോട്ടയം സഹോദയ പ്രസിഡൻറ് ബെന്നി ജോര്‍ജ്, മാനേജിങ് ഡയറക്ടര്‍ രാജേഷ് ജോര്‍ജ് കുളങ്ങര, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുജ കെ. ജോര്‍ജ്, എം.ജി യൂനിവേഴ്‌സിറ്റി മുന്‍ രജിസ്ട്രാര്‍ ഡോ. ജോസ് ജയിംസ്, ഡോ. വി.സി. അലക്‌സ്, ഡോ. ജിമ്മി ജോസഫ്, ഡോ. തങ്കച്ചന്‍ മാത്യു തുടങ്ങിവര്‍ കായികമേളക്ക് നേതൃത്വം നല്‍കും. പ്രളയക്കെടുതി കണക്കിലെടുത്ത് ഈ വര്‍ഷം സംസ്ഥാന സി.ബി.എസ്.ഇ കലോത്സവം ഉപേക്ഷിച്ചിരിക്കുകയാണ്.
Loading...
COMMENTS