Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാട്ടുതീ ആഞ്ഞടിച്ചാൽ...

കാട്ടുതീ ആഞ്ഞടിച്ചാൽ കേരളവും വിയർക്കും; തടുക്കാനാളില്ല

text_fields
bookmark_border
തൊടുപുഴ: കാട്ടുതീ കേരളത്തിലും വനമേഖലകളെ കാർന്നെടുക്കുകയാണ്. അപകടസൂചന മുഴങ്ങുേമ്പാഴും സംസ്ഥാനത്തെ വനസംരക്ഷണ പ്രവർത്തനങ്ങൾ താളംതെറ്റിക്കുന്നത് ജീവനക്കാരുടെ കുറവാണ്. തന്ത്രപ്രധാന വനമേഖലകളുള്ള ജില്ലകളിൽപോലും വനസംരക്ഷണവുമായി ബന്ധപ്പെട്ട സുപ്രധാന ചുമതലകൾ നിർവഹിക്കേണ്ട ജീവനക്കാർ ആവശ്യത്തിനില്ല. കാട്ടുതീ കൂടാതെ വനം കൊള്ളയും ജൈവവൈവിധ്യങ്ങളുടെ നശീകരണവും വന്യമൃഗവേട്ടയും വർധിച്ചുവരുേമ്പാഴും വനം വകുപ്പി​െൻറ പ്രവർത്തനങ്ങളെ പിന്നോട്ടടിക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. അനധികൃത മരംമുറി ഉൾപ്പെടെ വനവിഭവങ്ങളുടെ ചൂഷണവും നായാട്ടും വനഭൂമിയുടെ ദുരുപയോഗവും തടയാൻ ചുമതലപ്പെട്ടവരാണ് ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർ (ബി.എഫ്.ഒ). സംസ്ഥാനത്തെ എല്ലാ റേഞ്ചുകളിലും ബി.എഫ്.ഒ തസ്തികകളിൽ കൂടുതലും ഒഴിഞ്ഞുകിടക്കുകയാണ്. ചന്ദനമോഷണവും വന്യമൃഗ വേട്ടയും കാട്ടുതീയും കൂടിവരുന്നതിന് പിന്നിൽ പ്രതിരോധപ്രവർത്തനങ്ങളിൽ ജീവനക്കാരുടെ കുറവുമൂലമുണ്ടാകുന്ന പാളിച്ചകളാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർതന്നെ ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ജോലിഭാരവും മൂലം ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായി ജോലി ചെയ്യാൻ ഉദ്യോഗാർഥികളെ കിട്ടാത്ത അവസ്ഥയുമുണ്ട്. പല റേഞ്ചുകളിലും 10ഉം 12ഉം ബി.എഫ്.ഒമാർ ചെയ്യേണ്ട ജോലി ആൾക്ഷാമം മൂലം അഞ്ചോ ആറോ പേർ ചേർന്നാണ് ചെയ്യുന്നതെന്ന് ജീവനക്കാർ പറയുന്നു. കാട്ടുതീ തടയാൻ ആധുനിക സംവിധാനങ്ങളും ഉപകരണങ്ങളും വനം വകുപ്പിന് ലഭ്യമാക്കണമെന്ന ആവശ്യവും നടപ്പായിട്ടില്ല. മിക്കയിടത്തും അഗ്നിരക്ഷാസേനയാണ് ആശ്രയം. എന്നാൽ, ഉൾക്കാടുകളിൽ ഇവർ എത്തുേമ്പാഴേക്കും തീ വനമേഖലയെ മുഴുവൻ വിഴുങ്ങിക്കഴിഞ്ഞിരിക്കും. മരച്ചില്ലകൾകൊണ്ട് തല്ലിക്കെടുത്തിയും കന്നാസുകളിലും കുപ്പികളിലും വെള്ളം കൊണ്ടുവന്ന് ഒഴിച്ചും വാച്ചർമാരും ഗാർഡുമാരും ആദിവാസികളും ഏറ പരിശ്രമിച്ചാണ് പലപ്പോഴും തീ നിയന്ത്രണ വിധേയമാക്കുന്നത്. കാട്ടുതീയുടെ എണ്ണത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനത്താണ് കേരളമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കീഴിൽ ഡെറാഡൂൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ (എഫ്.എസ്.ഐ) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ചൂടി​െൻറ കാഠിന്യംമൂലം സ്വാഭാവികമായുണ്ടാകുന്നവക്ക് പുറമെ മൃഗവേട്ടക്ക് സൗകര്യമൊരുക്കാനും തടിമോഷണത്തി​െൻറ തെളിവ് നശിപ്പിക്കാനും ബോധപൂർവം വനത്തിൽ തീയിടുന്ന സംഭവങ്ങളാണ് കൂടുതലും. പലപ്പോഴും വനമേഖലകളിലെ ആദിവാസി കോളനിയിൽനിന്നുള്ളവരെ ഉപയോഗിച്ച് ഫയർ ഗ്രൂപ്പുകളുണ്ടാക്കി തീ നിയന്ത്രിക്കുകയാണ് ചെയ്തുവരുന്നത്. തേനിയിലുണ്ടായ കാട്ടുതീ ദുരന്തത്തി​െൻറ പശ്ചാത്തലത്തിൽ വന സംരക്ഷണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനാണ് വനം വകുപ്പി​െൻറ തീരുമാനം. കൊരങ്ങിണി ദുരന്തത്തി​െൻറ പശ്ചാത്തലത്തിൽ ട്രക്കിങ്ങും പൊതുജനങ്ങളുടെ പ്രവേശനവും താൽക്കാലികമായി നിരോധിച്ച സാഹചര്യത്തിൽ ഇക്കോ ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജീവനക്കാരെ വനസംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ നീക്കമുണ്ട്. അഫ്സൽ ഇബ്രാഹീം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story