Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightെട്രയിനിടിച്ച്​...

െട്രയിനിടിച്ച്​ പോത്തുകൾ ചത്ത സംഭവ​ം: ആർ.പി.എഫ്​ അന്വേഷണം ആരംഭിച്ചു

text_fields
bookmark_border
ചങ്ങനാശ്ശേരി: െട്രയിനിടിച്ച് പോത്തിൻകൂട്ടം ചത്ത സംഭവം റെയിൽവേ കെസെടുത്ത് അന്വേഷണം ആരംഭിച്ചു. റെയിൽവേയുടെ സുരക്ഷചുമതലയുള്ള സെക്ഷൻ എൻജിനീയർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ െപ്രാട്ടക്ഷൻ ഫോഴ്സ് എസ്.ഐ വർഗീസ് ജയിംസി​െൻറ നേതൃത്വത്തിലാണ് അന്വേഷണം. വളർത്തുമൃഗങ്ങളെ അഴിച്ചുവിട്ട് െട്രയിനിനും യാത്രക്കാർക്കും സുരക്ഷ ഭീഷണിയുണ്ടാക്കിയതി​െൻറപേരിലാണ് പോത്തുഫാമി​െൻറ ഉടമ കല്ലുകളം പാപ്പച്ചനെതിരെ കേസെടുത്തത്. ഇതുസംബന്ധിച്ച് പ്രാഥമിക റിപ്പോർട്ട് ആർ.പി.എഫ് കോട്ടയം സി.ജെ.എം കോടതിക്ക് കൈമാറി. രണ്ടാഴ്ചക്കകം അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. കഴിഞ്ഞദിവസം പുലർച്ച ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനടുത്ത മോർക്കുളങ്ങര റെയിൽവേ േക്രാസിന് സമീപം റെയിൽപാതയിൽ നിന്ന 16 പോത്താണ് അമൃത എക്സ്പ്രസ് ഇടിച്ച് ചത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story