Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഭൂഖ് മാരീ സേ ആസാദീ,...

ഭൂഖ് മാരീ സേ ആസാദീ, സംഘ് വാദ് സേ ആസാദി....

text_fields
bookmark_border
പാട്ടിൽ സദസ്സിനെ കൈയിലെടുത്ത് കനയ്യകുമാർ മലപ്പുറം: ഫാഷിസത്തിനെതിരെ ജെ.എൻ.യുവിൽ തുടങ്ങിയ ആസാദി മുദ്രാവാക്യം മലപ്പുറത്തെയും ആവേശം കൊള്ളിച്ചു. സി.പി.െഎ സംസ്ഥാന സമ്മേളനത്തിനെത്തിയ ജെ.എൻ.യു വിദ്യാർഥി യൂനിയൻ പ്രസിഡൻറ് കനയ്യകുമാറാണ് പോരാട്ട ഗാനവുമായി ആളുകളെ ൈകയിലെടുത്തത്. സമരജ്വാല സംഗമത്തിൽ മേധാ പട്കർക്കും അഭയ്സാഹുവിനും പിറകെ സംസാരിക്കാനെത്തിയ കനയ്യകുമാർ പാട്ടിലൂടെ സംസാരം അവസാനിപ്പിക്കുകയായിരുന്നു. ഭൂഖ് മാരീ സേ ആസാദീ, സംഘ് വാദ് സേ ആസാദി, സാമന്ദ് വാദ് സേ ആസാദി, പൂഞ്ച് വാദ് സേ ആസാദി, ബ്രാഹ്മന്‍ വാദ് സേ ആസാദി, മനു വാദ് സേ ആസാദി തുടങ്ങിയ വരികൾ കനയ്യക്കൊപ്പം സദസ്സും ഏറ്റുചൊല്ലി. ദാരിദ്ര്യത്തില്‍നിന്ന് മോചനം, ജാതി വാദത്തില്‍നിന്ന് മോചനം, സംഘ്പരിവാറില്‍നിന്ന് മോചനം, ബ്രാഹ്മണ വാദത്തില്‍നിന്ന് മോചനം തുടങ്ങിയ വരികൾ കൂടെ കൊണ്ടുവന്ന സംഗീത ഉപകരണത്തിൽ താളമിട്ടാണ് കനയ്യകുമാർ ആലപിച്ചത്. ശേഷം പി. ഭാസ്കരൻ, വയലാർ, ഒ.എൻ.വി ഗാനങ്ങളുടെ അവതരണം നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story