Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനിയമങ്ങൾകൊണ്ട്​...

നിയമങ്ങൾകൊണ്ട്​ മാത്രം കുറ്റകൃത്യങ്ങൾ തടയാനാകില്ല ^ജസ്​റ്റിസ്​ കെ.ടി. തോമസ്​

text_fields
bookmark_border
നിയമങ്ങൾകൊണ്ട് മാത്രം കുറ്റകൃത്യങ്ങൾ തടയാനാകില്ല -ജസ്റ്റിസ് കെ.ടി. തോമസ് കോട്ടയം: നിയമങ്ങൾകൊണ്ട് മാത്രം കുറ്റകൃത്യങ്ങൾ തടയാനാകില്ലെന്ന് ജസ്റ്റിസ് കെ.ടി. തോമസ്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ നിയമം സംബന്ധിച്ച് ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വധശിക്ഷകൊണ്ട് കൊലപാതകങ്ങൾ കുറഞ്ഞിട്ടില്ല. 1940ൽ തിരുവിതാംകൂറിൽ വധശിക്ഷ നിർത്തലാക്കിയ ശേഷം കൊലപാതകങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. 1950ൽ വധശിക്ഷ പുനഃസ്ഥാപിച്ചപ്പോൾ കൊലപാതങ്ങളുെട എണ്ണം കൂടിയെന്നതാണ് ചരിത്രം. നിയമങ്ങൾകൊണ്ട് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ കഴിയും. സാമ്പത്തിക കുറ്റകൃത്യങ്ങൾ ഒഴികയുള്ളതെല്ലാം അജ്ഞതയിൽനിന്ന് ഉടലെടുത്തതാണ്. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ എങ്ങനെ തടയാമെന്നതിനെക്കുറിച്ച് ശാസ്ത്രീയ പഠനം വേണം. മാറേണ്ടത് സമൂഹത്തി​െൻറ മനോഭാവമാണ്. ലൈംഗികമായ കുറ്റകൃത്യങ്ങള്‍ 95 ശതമാനവും പുരുഷന്‍ സ്ത്രീകള്‍ക്കെതിരെ നടത്തുന്നതാണ്. വ്യക്തിവൈരാഗ്യമടക്കം തീർക്കുന്നതടക്കമുള്ള കാര്യങ്ങൾക്ക് പോക്സോ നിയമം ദുരുപയോഗം ചെയ്യുന്നുണ്ട്. അവിടെ നിർദോഷികള്‍ ഇരകളായി തീരുന്നു. കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള മാനസികാവസ്ഥയെ നിയന്ത്രിക്കാന്‍ ശാസ്ത്രീയ പരിശീലനമാണ് നൽകേണ്ടത്. നിലവിലെ നിയമം പലതും അപര്യാപ്തമായതിനാലാണ് പോക്‌സോ നിയമം നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ടി.വി. സുഭാഷ് അധ്യക്ഷതവഹിച്ചു. െഎ ആൻഡ് പി.ആർ.ഡി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അബ്ദുല്‍ റഷീദ്, മാധ്യമപ്രവര്‍ത്തകരായ ചെറുകര സണ്ണി ലൂക്കോസ്, ഷാലു മാത്യു, സാനു ജോർജ് തോമസ് എന്നിവർ സംസാരിച്ചു. ജില്ല ഇൻഫർമേഷൻ ഒാഫിസർ സിനി കെ. തോമസ് സ്വാഗതവും പ്രസ് ക്ലബ് സെക്രട്ടറി സനൽകുമാർ നന്ദിയും പറഞ്ഞു. പോക്‌സോ നിയമവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ദ ഹിന്ദു റസിഡൻറ് എഡിറ്റര്‍ ഗൗരിദാസന്‍ നായർ, അഭിഭാഷകനും മാധ്യമപ്രവർത്തകനുമായ ഡോ. സെബാസ്റ്റ്യന്‍ പോൾ, ബാലാവകാശ കമീഷൻ അംഗങ്ങളായ എം.പി. ആൻറണി, സി.ജെ. ആൻറണി, മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ടി. കെ. രാജഗോപാല്‍ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം കലക്ടർ ഡോ. ബി.എസ്. തിരുമേനി ഉദ്ഘാടനം ചെയ്തു. ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ് മുഖ്യപ്രഭാഷണം നടത്തി. 'ബാലാവകാശം സംരക്ഷണം-ജില്ലയിലെ പ്രശ്നങ്ങളും പരിഹാരവും' വിഷയത്തിൽ നടന്ന ചർച്ചയിൽ ആലപ്പുഴ മെഡിക്കല്‍ കോളജ് മനോരോഗ വിഭാഗം മേധാവി ഡോ. വര്‍ഗീസ് പി. പുന്നൂസ് മോഡറേറ്ററായിരുന്നു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും കോട്ടയം പ്രസ് ക്ലബും ജില്ല ഭരണകൂടം, ബാലാവകാശ കമീഷന്‍, ജില്ല സാമൂഹിക നീതി ഓഫിസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story