Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2018 5:38 AM GMT Updated On
date_range 2018-03-03T11:08:59+05:30പൊന്തൻപുഴ വനം: വിജ്ഞാപനത്തിന് നടപടിയില്ല ഇത് ഇറക്കിയാലേ മന്ത്രി പറയും പോലെ വനം സംരക്ഷിക്കാനാവൂ
text_fieldsപത്തനംതിട്ട: കോട്ടയം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന പൊന്തന്‍പുഴ വനം സർക്കാറിന് നഷ്ടമാകില്ലെന്ന് വനംമന്ത്രി പറയുേമ്പാഴും, ഇതിനാവശ്യമായ വിജ്ഞാപനം പുറത്തിറക്കാൻ നടപടിയില്ല. ഭൂമിയിൽ അവകാശമുണ്ടെന്ന് കാട്ടി ചിലർ നൽകിയ ഹരജിയിലെ ഹൈകോടതി വിധിയെത്തുടർന്നാണ് പൊന്തൻപുഴ വനത്തിൻ മേലുള്ള സർക്കാർ അവകാശം ചോദ്യംചെയ്യപ്പെടുന്നത്. എന്നാൽ, 1971ലെ കേരള സ്വകാര്യ വനം നിക്ഷിപ്തമാക്കൽ നിയമനുസരിച്ചോ 2003ലെ കേരള പരിസ്ഥിതി ദുർബല പ്രദേശം നിക്ഷിപ്തമാക്കൽ നിയമപ്രകാരമോ വനം വകുപ്പിെൻറ അവകാശം സ്ഥാപിക്കാമെന്നിരിക്കെയാണ് ഇതിനുള്ള നടപടി ആരംഭിക്കാത്തത്. ഇൗ രണ്ട് നിയമങ്ങൾ പ്രകാരം സ്വാഭാവികമായി ഭൂമി സർക്കാറിൽ നിക്ഷിപ്തമാകുമെന്നാണ് വനംമന്ത്രി പറയുന്നത്. എന്നാൽ, നിയമപ്രകാരം വിജ്ഞാപനം പതിച്ച് നടത്തിയാൽ മാത്രമേ നിലനിൽക്കൂവെന്ന് വനം വകുപ്പുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു. 1971ലെ നിയമപ്രകാരമാണെങ്കിൽ 1971 മേയ് പത്തിന് മുമ്പായി ഇവിടം വനഭൂമിയാണെന്ന് സ്ഥാപിക്കണം. എന്നാൽ, 2003ലെ ഇ.എഫ്.എൽ നിയമപ്രകാരം ബന്ധപ്പെട്ട ഡിവിഷനൽ ഫോറസ്റ്റ് ഒാഫിസർമാർക്ക് നടപടിയെടുക്കാം. ഇ.എഫ്.എൽ പ്രകാരമുള്ള ഭൂമി വനഭൂമിക്ക് തുല്യമാണ്. 1961വരെയുള്ള വനനിയമങ്ങൾ പരിഗണിച്ചാണ് ഹൈകോടതിയുടെ വിധിയെന്നതിനാൽ ഇതിന് തടസ്സമാകില്ല. കോട്ടയം, റാന്നി വനം ഡിവിഷെൻറ ഭാഗമാണ് പൊന്തൻപുഴ വനം. ഇതിൽ നിക്ഷിപ്ത വനഭൂമിയെന്ന് വിജ്ഞാപനം ചെയ്ത ആലപ്ര, വലിയകാവ് എന്നിവയിൽ സർക്കാറിന് അധികാരമില്ലെന്നാണ് കോടതി വിധി. എന്നാൽ, ഭൂമിയിൽ അവകാശവാദം ഉന്നയിച്ചവർക്ക് ഇത് സ്വന്തമാണെന്ന് അർഥമില്ലെന്നും ഹൈകോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രശസ്തമായ ഗോദവർമന്‍ തിരുമുൽപാട് കേസിലെ സുപ്രീംകോടതി വിധിയും പൊന്തൻപുഴ വനം സംരക്ഷിക്കുന്നതിന് അനുകൂലമാണ്.
Next Story