Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2018 2:35 PM GMT Updated On
date_range 2018-01-30T20:05:52+05:30അബദ്ധത്തിൽ വീഴുകയായിരുന്നെന്ന് സജി; കാലുകൾ തളർന്നു
text_fieldsഎറണാകുളം പദ്മ ജങ്ഷനിെല ലോഡ്ജില്‍നിന്ന് റോഡിലേക്ക് വീണ് പരിക്കേറ്റ തൃശൂർ തൃപ്രയാർ പാലയ്ക്കൽ കല്ലുവെട്ടുകുഴി സജി ആേൻറായുടെ (46) ആരോഗ്യനില ഗുരുതരമായി തുടരുന്നു.സംസാരിക്കാനും ആളുകളെ തിരിച്ചറിയാനും കഴിയുന്നുണ്ട്. കഴുത്തിലെ കശേരുക്കൾ തെന്നിമാറി സുഷ്മന നാഡിക്ക് ക്ഷതം സംഭവിച്ചിട്ടുണ്ട്. ഇതുമൂലം രണ്ടുകാലും തളർന്നതായി ന്യൂറോ വിഭാഗം മേധാവി ഡോ. ഡോ.എം.സി. ടോമിച്ചൻ പറഞ്ഞു. അപകടത്തെ തുടർന്ന് ആദ്യം എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സജിയെ നിലവഷളായതോടെ ഞായറാഴ്ച പുലർച്ച ഒരുമണിയോടെയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. നെട്ടല്ലിന് കാര്യമായി പരിക്കേറ്റ സജിയുടെ ഇടതുകാൽ ഒടിഞ്ഞിട്ടുമുണ്ട്. നെറ്റിക്ക് ആഴത്തിൽ മുറിവുമുണ്ട്. ചൊവ്വാഴ്ച എം.ആർ.െഎ സ്കാനിങ്ങും നടത്തും. കാലുകൾ അടക്കം ചലിക്കാത്ത സാഹചര്യത്തിലാണ് സ്കാനിങ് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തുന്നത്. തിങ്കളാഴ്ച ഡോക്ടർമാരുമായി സംസാരിച്ച സജി ജോലി തേടിയാണ് കൊച്ചിയിൽ എത്തിയതെന്നും അബദ്ധത്തില്‍ വീഴുകയായിരുന്നെന്നും പറഞ്ഞു. മുരിങ്ങൂരില്‍ ധ്യാനകേന്ദ്രത്തില്‍ ജോലി ചെയ്തിരുന്നു. ഇവിടുത്തെ ജോലി നഷ്ടപ്പെട്ടതോടെ ജോലി തേടിയാണ് െകാച്ചിയിലെത്തിയത്. കലൂരിൽ ജോലി തിരക്കി നടന്നശേഷം ലോഡ്ജിൽ മുറിയെടുത്തു. ഇതിനിടെ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. ചേട്ടനെ അപകടവിവരം അറിയിച്ചിട്ടുണ്ടെന്നും സജി പറഞ്ഞു. അതേസമയം, സജിയുെട ബന്ധുക്കളാരും ആശുപത്രിയിൽ എത്തിയിട്ടില്ല. വർഷങ്ങളായി ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു ഇയാൾ. ശനിയാഴ്ച വൈകീട്ട് 6.30ന് എറണാകുളം പദ്മ ജങ്ഷനിലായിരുന്നു അപകടം. റോഡിൽ വീണുകിടന്ന ഇയാളെ ആശുപത്രിയിൽ എത്തിക്കാൻ ആരും തയാറായില്ല. ഒടുവില്‍ അഡ്വ. രഞ്ജിനി രാമാനന്ദാണ് രക്ഷക്കെത്തിയത്.
Next Story