പദ്ധതികളില്ല; മലമ്പണ്ടാരജനത നിലനിൽപിനായി പൊരുതുന്നു

05:41 AM
13/01/2018
പത്തനംതിട്ട: വനത്തിനുള്ളിൽ കഴിയുന്ന പട്ടികവർഗ വിഭാഗത്തിൽെപടുന്ന മലമ്പണ്ടാരസമൂഹം ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു. ഇവർക്കുവേണ്ടി പ്രത്യേക പദ്ധതികൾ ഇല്ലാത്തതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. പോഷകാഹാരക്കുറവിനു പുറെമ, ശൈശവവിവാഹവും സ്ത്രീകൾ നേരിടുന്ന വെല്ലുവിളിയാണ്. പത്തനംതിട്ട, കൊല്ലം, ഇടുക്കി ജില്ലകളിലായി അയ്യായിരത്തോളമാണ് ജനസംഖ്യ. വനത്തിൽ കഴിയുന്ന ഇവരെ പട്ടികവർഗ വികസന വകുപ്പും അവഗണിച്ചമട്ടാണ്. കൊല്ലം ജില്ലയിലെ അച്ചൻകോവിൽ, പത്തനംതിട്ട ജില്ലയിലെ ശബരിമല വനങ്ങളിൽ കഴിയുന്ന ഭൂരിഭാഗം കുടുംബങ്ങൾക്കും സർക്കാർ വീടും സ്ഥലവും നൽകിയെങ്കിലും തൊഴിലില്ലായ്മയാണ് കാടുകയറാൻ പ്രേരിപ്പിക്കുന്നത്. വനഭവിഭവങ്ങൾ ശേഖരിച്ച് വിൽപന നടത്തിയാണ് ജീവിതം. ഇതിനായി കുട്ടികളടക്കം കുടുംബസമേതം കാടു കയറുന്നു. പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് താൽക്കാലിക ഷെഡ് കെട്ടിയാണ് താമസം. ഒരിടത്തെ വനവിഭവങ്ങൾ തീരുേമ്പാൾ അടത്തയിടം തേടി പോകും. വനത്തിൽ കഴിയുന്നവർക്ക് പട്ടികവർഗ വികസന വകുപ്പ് അരി വിതരണം ചെയ്യുന്നുണ്ട്. ഇത് മാത്രമാണ് ആഹാരം. പോഷകാഹാരപ്രശ്നത്തിന് കാരണവും ഇതാണ്. ശൈശവവിവാഹവും നിയന്ത്രിക്കാനായിട്ടില്ല. ചിലർക്കെതിരെ പോക്സോ കേസ് എടുത്തുതുടങ്ങിയതോടെ, കുട്ടിളെ സ്കൂളിലയക്കാൻ തന്നെ ഇവർ മടിക്കുകയാണ്. ഹോസ്റ്റലിൽ ചേർക്കാറുണ്ടെങ്കിലും രക്ഷിതാക്കൾ വിളിച്ചുകൊണ്ടുപോകുെന്നന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അടുത്തബന്ധുക്കൾ തമ്മിലെ വിവാഹവും കുട്ടികളിൽ ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്നു. പത്തനംതിട്ട ജില്ലയിൽ 37 കുടുംബങ്ങൾ മാത്രമാണ് നാടോടികളായി വനത്തിൽ കഴിയുന്നതെന്ന് പട്ടികവർഗ വികസന വകുപ്പ് പറയുന്നു. ഇവരെ പുനരധിവസിപ്പിച്ചാലും വീണ്ടും വനത്തിലേക്ക് മടങ്ങുകയാണ്. കുട്ടികളടക്കം പോകുന്നു. 16 വയസ്സ് എത്തുന്നതിനുമുമ്പ് പല പെൺകുട്ടികളും അമ്മയാകുന്നു. ഇവർക്കുമാത്രമായി വനത്തിൽ സ്കൂളും ഹോസ്റ്റലും ആരംഭിക്കാൻ കഴിയുമോയെന്നും മഹിള സമഖ്യ സൊസൈറ്റി മുഖേന ആഴ്ചയിലൊരിക്കൽ പോഷകാഹാരം എത്തിക്കാൻ കഴിയുമോയെന്നും പരിശാധിക്കും. വനത്തിനകത്ത് അസുഖമായി കിടന്നാൽ പോലും പുറം ലോകം അറിയാറില്ല. ഇവർക്ക് മാത്രമായി പ്രത്യേക പദ്ധതി വേണമെന്നും പട്ടികവർഗ വികസന വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു. എം.ജെ. ബാബു
COMMENTS