Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2018 5:41 AM GMT Updated On
date_range 2018-01-13T11:11:59+05:30വിദ്യാഭ്യാസത്തെ നന്മയുടെ ആഘോഷമാക്കി മാറ്റാനാകണം ^എം.െഎ. അബ്ദുൽ അസീസ്
text_fieldsവിദ്യാഭ്യാസത്തെ നന്മയുടെ ആഘോഷമാക്കി മാറ്റാനാകണം -എം.െഎ. അബ്ദുൽ അസീസ് ഈരാറ്റുപേട്ട: വിദ്യാഭ്യാസത്തെ നന്മയുടെ തരംഗം വിതറുന്ന ആഘോഷമായി മാറ്റാനാകണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്. അറിവ് ആരംഭിക്കുന്നത് സ്രഷ്ടാവില്‍നിന്നാണ്. സമൂഹത്തില്‍ കഷ്ടപ്പെടുന്നവര്‍ക്കുവേണ്ടി നിലകൊള്ളാൻ വിദ്യാഭ്യാസത്തിലൂടെ സാധ്യമാകണമെന്നും അദ്ദേഹം പറഞ്ഞു. ഈരാറ്റുപേട്ട അല്‍ മനാര്‍ സീനിയര്‍ സെക്കൻഡറി സ്കൂളിെൻറ 30-ാമത് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്കൃഷ്ടവും ഉത്തരവാദിത്ത ബോധവുമുള്ള നല്ല പൗരന്മാരാകണം. വിദ്യാഭ്യാസത്തിലൂടെയും വിജ്ഞാനത്തിലൂടെയും തിരിച്ചറിവ് നേടാനാകണം. എന്നാൽ, മാത്രമേ നല്ല പൗരന്മാരായി വളരാന്‍ കഴിയൂ. കേവലം പുസ്തകത്തിലും എഴുത്തിലും മാത്രം ഒതുങ്ങുന്നതല്ല വിദ്യാഭ്യാസം. അനുഭവജ്ഞാനവും അറിവും നേടണം. അതോടൊപ്പം അവരവരുടെ വിശ്വാസവും ഈശ്വരചിന്തയും വളര്‍ത്തിയെടുക്കാനും പരിശീലകര്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ഐ.ജി.ടി ചെയര്‍മാന്‍ കെ.പി. ബഷീര്‍ അധ്യക്ഷതവഹിച്ചു. ഐ.ജി.ടി സെക്രട്ടറി കെ.കെ. സാദിഖ് സ്വാഗതം പറഞ്ഞു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്. സാദിഖ് വാര്‍ഷിക റിപ്പോര്‍ട്ട് വായിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് എ.എം. അബ്ദുല്‍ സമദ്, സെക്രട്ടറി സൈഫുദ്ദീന്‍, മുന്‍ ഐ.ജി.ടി ചെയര്‍മാന്‍ കെ.എസ്. അബ്ദുല്‍ മജീദ്, പി.ടി.എ പ്രസിഡൻറ് ഹബീബുല്ലാഖാന്‍, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് പി.എസ്. അഷ്‌റഫ്, മദേർസ് ഫോറം പ്രസിഡൻറ് ഷീജ മന്‍സൂര്‍, മുനിസിപ്പല്‍ അംഗം സറീന റഹീം, വൈസ് പ്രിന്‍സിപ്പല്‍ മിനി അജയ് എന്നിവര്‍ സംസാരിച്ചു. പര്‍വിന്‍ ഗ്രൂപ് സി.ഇ.ഒ അഫ്‌സല്‍ സമ്മാനദാനം നിർവഹിച്ചു. ഐ.ജി.ടി മെംബര്‍ സക്കീര്‍ ഹുസൈന്‍ നന്ദിയും പറഞ്ഞു.
Next Story