Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2018 5:38 AM GMT Updated On
date_range 2018-01-13T11:08:59+05:30മണ്ണിനെ മറന്നുള്ള വികസനം വിനാശകരം ^സി.ആർ. നീലകണ്ഠൻ
text_fieldsമണ്ണിനെ മറന്നുള്ള വികസനം വിനാശകരം -സി.ആർ. നീലകണ്ഠൻ കോട്ടയം: മണ്ണിനെ മറന്നുകൊണ്ടുള്ള വികസനം വിനാശകരമാണെന്ന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ. മാർത്തോമ സഭ കോട്ടയം-കൊച്ചി ഭദ്രാസന കൺവെൻഷനോടനുബന്ധിച്ച് സംഘടിപ്പിച്ച പരിസ്ഥിതി വികസന സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മനുഷ്യന് നീതിബോധം സൃഷ്ടിക്കലാണ് മതങ്ങളുടെ കടമ. ആയതിനാൽ വിനാശകരമായ പരിസ്ഥിതി പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നിലപാട് എടുക്കാൻ മതങ്ങൾക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി വികസനസമ്മേളനം മാർത്തോമസഭ ഭദ്രാസന സെക്രട്ടറി ഫാ. ടി.എസ്. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഭദ്രാസന വികസനസംഘം വൈസ് പ്രസിഡൻറ് ഫിലിപ്പ് ജോർജ് അധ്യക്ഷതവഹിച്ചു. ഭദ്രാസന ട്രഷറർ എ.എം. മണി, ബിഷപ് സെക്രട്ടറി ഡോ. മോനി മാത്യു, വികസനസംഘം കേന്ദ്ര വൈസ് പ്രസിഡൻറ് ജോസഫ് ഇലവുംമൂട്ടിൽ, സഭ കൗൺസിൽ അംഗം ജോസി കുര്യൻ, ഭദ്രാസന ഇക്കോളജി കമീഷൻ കൺവീനർ കുരുവിള മാത്യൂസ്, പരിസ്ഥിതി പ്രവർത്തകൻ പ്രഫ. ജേക്കബ് ജോർജ്, അക്ഷയ ഹാരിസ് അലി, പ്രമീള ജോസി, പി.കെ. തോമസ് എന്നിവർ സംസാരിച്ചു.
Next Story