You are here
പൊയ്കയിൽ വായ്ചയുഗ തിരുമേനി ദേഹവിയോഗം വാർഷികം
തിരുവല്ല: പൊയ്കയിൽ വായ്ചയുഗ തിരുമേനിയുടെ ദേഹവിയോഗത്തിെൻറ 34ാം വാർഷികം ശനിയാഴ്ച പ്രത്യക്ഷരക്ഷാ ദൈവസഭ ( പി.ആർ.ഡി.എസ്) ആചരിക്കും. ഉപവാസ ധ്യാനയോഗം, ഉപവാസ ഗാനാലാപനം, അനുസ്മരണ പ്രാർഥന, ആത്്മീയ യോഗം എന്നിവയുണ്ടാകും. ശനിയാഴ്ച രാവിലെ ഏഴിന് സഭ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാരഗുരു മണ്ഡപത്തിലും തങ്കവിലാസം ബംഗ്ലാവിലും പ്രത്യേക പ്രാർഥനയുണ്ടാകും. ഇതോടെ, കേരളത്തിനകത്തും പുറത്തുമുള്ള ശാഖകളിൽ ഉപവാസധ്യാനയോഗത്തിന് തുടക്കമാകും. ദേഹവിയോഗ സമയമായ വൈകീട്ട് 5.30ന് സഭ പ്രസിഡൻറ് വൈ. സദാശിവെൻറ കാർമികത്വത്തിൽ പ്രത്യേക പ്രാർഥന നടത്തും.
Please Note
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്‍െറ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. 'മംഗ്ലീഷില്‍' എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.