Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2018 5:38 AM GMT Updated On
date_range 2018-01-13T11:08:59+05:30തിരുവാഭരണ ഘോഷയാത്ര ഇന്ന് ആരംഭിക്കും
text_fieldsപന്തളം: മകരവിളക്കിനു ചാർത്താനുള്ള തിരുവാഭരണ പേടകങ്ങൾ വഹിച്ചുള്ള ഘോഷയാത്ര വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് വലിയകോയിക്കൽ ക്ഷേത്രത്തിൽനിന്ന് പുറപ്പെടും. തിരുവാഭരണങ്ങൾ അടങ്ങുന്ന പ്രധാന പേടകം ശിരസ്സിലേറ്റി എഴുന്നള്ളിക്കുന്നത് ഗുരുസ്വാമിയായ കുളത്തിനാൽ ഗംഗാധരൻ പിള്ളയാണ്. ഇദ്ദേഹം 64 വർഷമായി സംഘത്തോടൊപ്പം സ്ഥിരമായി പോകുന്നുണ്ട്. ഇതോടൊപ്പമുള്ള കൊടിപ്പെട്ടി കിഴക്കേതോട്ടത്തിൽ പ്രതാപചന്ദ്രൻ നായരും കളഭക്കുടം അടങ്ങുന്ന പേടകം മരുതവ ശിവൻപിള്ളയുമാണ് ശിരസ്സിലേറ്റുക. ഒരു മണ്ഡലകാലം വ്രതാനുഷ്ഠാനങ്ങളോടെയാണ് സംഘം ഇതിനായി ഒരുങ്ങിയിരിക്കുന്നത്. തൃക്കേട്ട തിരുനാൾ രാജരാജവർമ സഞ്ചരിക്കുന്ന പല്ലക്ക് വഹിക്കുന്നത് നാരായണക്കുറുപ്പിെൻറ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ്. തിരുവാഭരണ ദർശനത്തിനും ക്ഷേത്രദർശനത്തിനും വൻഭക്തജനത്തിരക്കാണ് ഒരാഴ്ചയായി അനുഭവപ്പെടുന്നത്. പുലർച്ച അഞ്ചുമുതൽ തുടങ്ങുന്ന ദർശനത്തിന് നീണ്ട നിരയാണ്. തിരുവാഭരണ ഘോഷയാത്രക്കുള്ള തയാറെടുപ്പും ഒരുക്കവും വലിയകോയിക്കലിൽ പൂർത്തിയായി. തിരുവാഭരണ ഘോഷയാത്രക്ക് മുന്നോടിയായി തിരുവാഭരണങ്ങളുടെ മിനുക്കുപണിയും പൂർത്തീകരിച്ചു. പന്തളം രാജാവ് രേവതി നാൾ രാമവർമരാജയുടെ സാന്നിധ്യത്തിലാണ് രാജപ്രതിനിധി രാജരാജവർമയുടെ നേതൃത്വത്തിൽ തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്നത്.
Next Story