പരസ്യമദ്യപാനം പിടികൂടാനെത്തിയ പൊലീസ്​​ യുവനേതാവിനെ ആദ്യം ഇടിച്ചു; പിന്നെ ഒതുക്കിത്തീർത്തു

05:38 AM
13/01/2018
കോട്ടയം: പരസ്യമദ്യപാനം നടക്കുന്നതായ വിവരമറിഞ്ഞ് പിടികൂടാനെത്തിയ പൊലീസ് ഭരണകക്ഷിയിലെ യുവജനനേതാവിനെ മർദിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവജനനേതാവ് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകുമെന്ന് അറിഞ്ഞതോടെ ആശുപത്രി ചെലവിന് ഉൾപ്പെടെയുള്ള പണം നൽകി കേസ് ഒതുക്കി. സംഭവത്തെക്കുറിച്ച് സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. നഗരത്തോട് ചേർന്നുകിടക്കുന്ന പൊലീസ് സ്റ്റേഷൻ പരിധിയിലാണ് വിവാദസംഭവം. ഉള്‍പ്രദേശത്ത് പരസ്യമദ്യപാനം നടക്കുന്നതറിഞ്ഞാണ് പൊലീസുകാർ സ്ഥലെത്തത്തിയത്. വീടിനു മുന്നിലിരുന്ന യുവാവിനോട് മദ്യപാനം നടക്കുന്നതെന്ന് എവിടെയാണെന്ന് ചോദിച്ചു. അറിയില്ലെന്ന് പറഞ്ഞതോടെ മർദിക്കുകയായിരുന്നത്രേ. ഇയാൾ തലകറങ്ങി വീണതോടെ പൊലീസ് മുങ്ങി. ബന്ധുക്കൾ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകാനിരിക്കെയാണ് 'കേസ്' ഒതുക്കി തീർത്തത്. മൊബൈൽ മോഷ്ടാവ് അറസ്റ്റിൽ കോട്ടയം: മൊബൈല്‍ ഫോണ്‍ മോഷ്ടാവ് അറസ്റ്റിൽ. ഇല്ലിക്കല്‍ പൊന്‍മല ഇരുപതില്‍ വീട്ടില്‍ വാടകക്ക് താമസിക്കുന്ന സലീമിനെയാണ് (37) അറസ്റ്റ് ചെയ്തത്. പഴയ ബോട്ടുജെട്ടി ഭാഗത്ത് പുന്നാപറമ്പില്‍ ഓമനയുടെ വീടി​െൻറ അടുക്കളയില്‍ തൂക്കിയിട്ടിരുന്ന പാൻറ്സി​െൻറ പോക്കറ്റില്‍നിന്ന് 14,000 രൂപയുടെ മൊബൈല്‍ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ചൊവ്വാഴ്ച രാവിലെ 11.15നാണ് സംഭവം. നേരേത്ത സമാന രീതിയില്‍ നിര്‍മാണം നടക്കുന്നയിടങ്ങളില്‍നിന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ പ്രതിയാണ് ഇയാളെന്ന് വെസ്റ്റ് എസ്.ഐ എം.ജെ. അരുണ്‍ പറഞ്ഞു. മദ്യപിച്ച് വാഹനമോടിച്ച 98 പേർ കുടുങ്ങി കോട്ടയം: മദ്യപിച്ച് വാഹനമോടിച്ച 98 പേർ കുടുങ്ങി. 2791വാഹനം പരിശോധിച്ചതിൽ അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതിന് 280ഉം ഹെല്‍മറ്റ് ഇല്ലാത്തതിന് 204ഉം സീറ്റ് ബെല്‍റ്റ് ഇല്ലാത്തതിന് 129ഉം മറ്റു ഗതാഗത നിയമലംഘനങ്ങള്‍ക്ക് 545 പേര്‍ക്കെതിരെയും നിയമനടപടി സ്വീകരിച്ചു. കോട്ടയം നഗരത്തില്‍ വണ്‍വേ സംവിധാനം ലംഘിച്ചതിന് 33 പേർ കുടുങ്ങി.
COMMENTS