Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവീടുകയറി ആക്രമിച്ച...

വീടുകയറി ആക്രമിച്ച കേസിൽ പ്രതികൾ അറസ്​റ്റിൽ

text_fields
bookmark_border
ചങ്ങനാശ്ശേരി: പുതുവർഷതലേന്ന് തൃക്കൊടിത്താനത്ത് ഇരുവിഭാഗം തമ്മിൽ സംഘർഷമുണ്ടാകുകയും വാഹനങ്ങളും വീടും അടിച്ചുതകർക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തു. പായിപ്പാട് കൊച്ചുപള്ളിക്കു സമീപം തുരുത്തി കടവിലുള്ള ഒറവയ്ക്കൽ തട്ടാരുപറമ്പിൽ സുജിത്തി​െൻറ വീടുകയറി ആക്രമിച്ച കേസിൽ തൃക്കൊടിത്താനം അയർകാട്ടുവയൽ പാറക്കുളം വീട്ടിൽ സോമ​െൻറ മകൻ ശരത് (22), കിളിമല വടക്കേപ്പറമ്പിൽ ഷാജിയുടെ മകൻ ഷിജിത് (28)എന്നിവരെയാണ് തൃക്കൊടിത്താനം എസ്.ഐ റിച്ചാർഡ് വർഗീസി​െൻറ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു. ഈ കേസുമായി ബന്ധപ്പെട്ട് ആരമല സ്വദേശി സിനാജിനെ മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദക്ഷിണാമൂർത്തി സംഗീതോത്സവത്തിന് ഇന്ന് തുടക്കം വൈക്കം: വോയ്‌സ് ഫൗണ്ടേഷൻ ആഭിമുഖ്യത്തില്‍ വൈക്കത്തെ കലാകാരന്മാർ ചേര്‍ന്ന് സംഘടിപ്പിക്കുന്ന ദക്ഷിണാമൂര്‍ത്തി സംഗീതോത്സവത്തിന് വെള്ളിയാഴ്ച തുടക്കം. വൈകീട്ട് 5.30ന് ദക്ഷിണാമൂര്‍ത്തി സംഗീതോത്സവം ക്ഷേത്രം തന്ത്രിമാരായ കിഴക്കിനിയേടത്ത് മേയ്ക്കാട് നാരായണന്‍ നമ്പൂതിരിയും ശ്രീഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരിയും ചേര്‍ന്ന് കലാമണ്ഡപത്തില്‍ ദീപം തെളിക്കും. ഗാനരചയിതാവ് അഭയദേവി​െൻറ മകന്‍ എ. അരവിന്ദ് ദക്ഷിണാമൂര്‍ത്തി അനുസ്മരണം നടത്തും. സിനിമ താരം നിമിഷ സജയന്‍ മുഖ്യാതിഥി ആയിരിക്കും. നിയന്ത്രണംവിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറി കറുകച്ചാൽ: നിയന്ത്രണംവിട്ട ബസ് സ്റ്റാൻഡിനുള്ളിലെ കടയിലേക്ക് ഇടിച്ചുകയറി. കറുകച്ചാൽ ബസ് സ്റ്റാൻഡിനുള്ളിൽ പഴക്കട നടത്തുന്ന വത്സമ്മ ഷാജിയുടെ കടയിലേക്കാണ് ബസ് ഇടിച്ചുകയറിയത്. വ്യാഴാഴ്ച രാവിലെ ഏഴിന് കറുകച്ചാൽ പഞ്ചായത്ത് ബസ്സ്റ്റാൻഡിനുള്ളിലായിരുന്നു അപകടം. ചങ്ങനാശ്ശേരിയിൽനിന്ന് മുണ്ടക്കയത്തേക്ക് പോകുകയായിരുന്ന സ​െൻറ് ആൻറണീസ് ബസ് ആെള കയറ്റുന്നതിനായി നിർത്തുന്നതിനിടയിൽ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കട തുറന്നിട്ടില്ലാത്തതിനാൽ വൻ അപകടമാണ് ഒഴിവായത്. ഇടിയുടെ ആഘാതത്തിൽ കടയുടെ മുൻഭാഗത്ത് സ്ഥാപിച്ചിരുന്ന ഷെഡ് അടക്കം തകർന്നുവീണു. സമീപത്തായി ബസ് കാത്തുനിന്ന യുവതിയുടെ ശരീരത്തിലേക്കാണ് ഷെഡി​െൻറ ഒരു ഭാഗം അടർന്നുവീണത്. ഇവരെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാർ ഓടി മാറിയതിനാൽ പലരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story