Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2018 5:36 AM GMT Updated On
date_range 2018-01-13T11:06:00+05:30പരമോന്നത നീതിപീഠത്തിലേക്ക് അതിരമ്പുഴയുടെ ൈകയൊപ്പ്
text_fieldsഏറ്റുമാനൂര്‍: ഇന്ത്യയുടെ . സുപ്രീംകോടതി ജഡ്ജിമാരായി പരിഗണിക്കപ്പെടുന്ന രണ്ടുപേരില്‍ ഒരാള്‍ കോട്ടയത്തിെൻറ വാണിജ്യകേന്ദ്രമായിരുന്ന അതിരമ്പുഴയില്നിന്നാണ്. അതിരമ്പുഴ കുറ്റിയില്‍ കെ.എം. ജോസഫ് ഹൈകോടതി ചീഫ് ജസ്റ്റിസ് പദവിയില്‍നിന്ന് സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്തപ്പെടുന്നത് പിതാവിെൻറ കാലടികളെ പിന്തുടന്നാണ്. പിതാവ് കെ.കെ. മാത്യു സുപ്രീംകോടതി ജഡ്ജിയായിരുന്നു. സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച മാത്യു ഡല്‍ഹിയില്‍ പ്രസ് കമീഷെൻറയും ലോ കമീഷെൻറയും ചെയര്‍മാനായി സേവനം അനുഷ്ഠിക്കുന്ന 1982ലാണ് ജോസഫ് അഭിഭാഷകവൃത്തിയിലേക്ക് കടക്കുന്നത്. അതും സീനിയര്‍ അഭിഭാഷകനായ ഭണ്ഡാരിയുടെ ജൂനിയറായി സുപ്രീംകോടതിയില്‍ തന്നെ. രണ്ടു വര്‍ഷത്തിനുശേഷം നാട്ടിലെത്തി കേരള ഹൈകോടതിയില്‍ അഡ്വ. വര്‍ഗീസ് കളിയത്തിെൻറ ജൂനിയറായും പിന്നീട് ഇദ്ദേഹം ഹൈകോടതി ജഡ്ജി ആയപ്പോള്‍ സ്വതന്ത്രനായും പ്രാക്ടീസ് തുടങ്ങി. 2004ലാണ് കേരള ഹൈകോടതി ജഡ്ജിയായി ജോസഫ് നിയമിതനായത്. പിന്നീട് ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായി സ്ഥാനക്കയറ്റം കിട്ടി. ഇതിനിടെ ആന്ധ്ര -തെലങ്കാന ചീഫ് ജസ്റ്റിസായി സ്ഥലം മാറ്റം വന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ ചുമതലയേറ്റില്ല. ഇതിനിടെയാണ് സുപ്രീംകോടതിയിലെ സീനിയര്‍ ജഡ്ജിമാരുള്‍പ്പെടുന്ന കൊളീജിയം ജോസഫിെൻറ പേര് സുപ്രീംകോടതി ജഡ്ജിയായി നിർദേശിച്ചത്. പ്രസിഡൻറ് ഉത്തരവില്‍ ഒപ്പിടുന്നതോടെ േജാസഫ് പരമോന്നത നീതിപീഠത്തിെൻറ ഭാഗമാകും. ഇത് രണ്ടാം തവണയാണ് കെ.എം. ജോസഫ് സുപ്രീംകോടതി ജഡ്ജിയായി പരിഗണിക്കപ്പെടുന്നത്. ജസ്റ്റീസ് ഠാക്കൂറിെൻറ നേതൃത്വത്തിലുള്ള കൊളീജിയം നേരത്തേ ഇദ്ദേഹത്തെ ശിപാര്‍ശ ചെയ്തിരുന്നു. 2016ല്‍ ഹരീഷ് റാവത്ത് സര്‍ക്കാറിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർെപ്പടുത്തിക്കൊണ്ട് കേന്ദ്രസർക്കാർ എടുത്ത നടപടി ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായിരുന്ന ജോസഫ് അടങ്ങിയ െബഞ്ച് റദ്ദാക്കിയിരുന്നു. ഈ കാരണത്താല്‍ പിന്നീട് ജസ്റ്റിസ് കേഹാര്‍ നേതൃസ്ഥാനത്തെത്തിയ കൊളീജിയം കെ.എം. ജോസഫിെൻറ പേര് ലിസ്റ്റില്‍നിന്ന് വെട്ടി. ഏറെ കഴിവുള്ള ജോസഫിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് കൊളീജിയം അംഗമായ ജസ്റ്റിസ് ചെലമേശ്വര്‍ രേഖാമൂലം വിയോജനക്കുറിപ്പും നല്‍കിയിരുന്നു. ചേര്‍ത്തല മൂലേതരകന് കുടുംബാംഗം അമ്മിണിയാണ് മാതാവ്. കെ.എം. ജോസഫിെൻറ കുടുംബം ഇപ്പോള്‍ എറണാകുളം ശിവരാമന് മേനോന് റോഡിലാണ് താമസം. ഭാര്യ:- ചേര്‍ത്തല വട്ടക്കാട്ടുശേരി കുടുംബാംഗം ആന്‍സി. മക്കള്‍: അഡ്വ. വിനയ് (ഹൈകോടതി), ടാനിയ. - ബി. സുനില്‍കുമാര്‍
Next Story