Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഡി.എച്ച്​.ആർ.എം ജില്ല...

ഡി.എച്ച്​.ആർ.എം ജില്ല സമ്മേളനം 14ന്​

text_fields
bookmark_border
പത്തനംതിട്ട: പത്തുവർഷം പൂർത്തീകരിച്ച ഡി.എച്ച്.ആർ.എം എല്ലാ ജില്ലകളിലും സമ്മേളനം നടത്തുന്നതായി ചെയർപേഴ്സൺ സെലീന പ്രക്കാനം വാർത്തസമ്മേളനത്തിൽ അറിയിച്ചു. പത്തനംതിട്ട ജില്ല സമ്മേളനം 14ന് പത്തനംതിട്ടയിൽ നടക്കും. വൈകുന്നേരം മൂന്നിന് മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപം ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. അടൂർ പ്രകാശ് എം.എൽ.എ മുഖ്യാതിഥിയായിരിക്കും. 'കൃഷിഭൂമിയും പട്ടികവിഭാഗവും' വിഷയം സെലീന പ്രക്കാനം അവതരിപ്പിക്കും. ജില്ല കൺവീനർ വി.കെ. സോമരാജൻ അധ്യക്ഷതവഹിക്കും. വൈകീട്ട് ഏഴിന് നാടൻ കലാമേളയും ഉണ്ടാകും. ഡി.എച്ച്.ആർ.എം വൈസ് ചെയർമാൻ അജയൻ പുളിമാത്ത്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രതീഷ് ചൂരക്കോട്, ദിവിൻ ഗുരുവായൂർ, വി.കെ. സോമരാജൻ എന്നിവരും സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story