Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jan 2018 12:50 PM GMT Updated On
date_range 2018-01-11T18:20:58+05:30കെ.കെ. ജയചന്ദ്രൻ വീണ്ടും സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി
text_fieldsകട്ടപ്പന: സി.പി.എം ഇടുക്കി ജില്ല സെക്രട്ടറിയായി കെ.കെ. ജയചന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു. ഒൗദ്യോഗിക പക്ഷം ആധിപത്യം പുലർത്തുന്ന ഇടുക്കിയിൽ ജയചന്ദ്രൻ തുടരെട്ടയെന്ന് തീരുമാനിക്കുകയായിരുന്നു. 38 പേരാണ് ജില്ല കമ്മിറ്റി അംഗങ്ങൾ. നാലുപേരെ പുതിയതായി ഉൾപ്പെടുത്തി. ഒരാളെ ഒഴിവാക്കി. 1995ലാണ് ജയചന്ദ്രൻ ആദ്യം ജില്ല സെക്രട്ടറിയായത്. 2012ൽ ഒരുവർഷം സെക്രട്ടറിയുടെ ചുമതല വഹിച്ചു. 2015 ജനുവരി മുതൽ ജില്ല സെക്രട്ടറിയായി പ്രവർത്തിക്കുകയാണ്. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറായ ജയചന്ദ്രൻ 2001, 2006, 2011 കാലയളവിൽ ഉടുമ്പൻചോലയിൽനിന്ന് എം.എൽ.എയായി. നിരവധി പട്ടയസമരങ്ങളിലും കർഷക- തോട്ടം തൊഴിലാളി സമരങ്ങളിലും നേതൃത്വം നൽകി. വെള്ളത്തൂവൽ കുന്നത്ത് കൃഷ്ണൻ--ജാനകി ദമ്പതികളുടെ മകനാണ് 66കാരനായ ജയചന്ദ്രൻ. വിദ്യാർഥിയായിരിക്കെ, കെ.എസ്.വൈ.എഫിലൂടെ പ്രവർത്തനം തുടങ്ങി. 1973ൽ പാർട്ടി അടിമാലി ലോക്കൽ സെക്രട്ടറിയായി. സി.െഎ.ടി.യു ജില്ല സെക്രട്ടറിയും സെറിഫെഡ് ചെയർമാനുമായിരുന്നു. കേരള പ്ലാേൻറഷൻ ലേബർ ഫെഡറേഷൻ പ്രസിഡൻറാണ്. ഇപ്പോൾ കുഞ്ചിത്തണ്ണിയിലാണ് താമസം. ഭാര്യ: ശ്രീദേവി. മക്കൾ: നീതു (ഡൽഹി), അനന്ത് (തിരുവനന്തപുരം). മരുമക്കൾ: ഗിരീഷ് (എയർഫോഴ്സ് ജീവനക്കാരൻ), നബിത (ടെക്നോപാർക്ക്).
Next Story