Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jan 2018 12:47 PM GMT Updated On
date_range 2018-01-11T18:17:59+05:30സാഹോദര്യത്തിെൻറ സന്ദേശമായി എരുമേലി ചന്ദനക്കുടം
text_fieldsഎരുമേലി: ഐതിഹ്യപ്പെരുമയിൽ മതസൗഹാർദത്തിെൻറ ഈറ്റില്ലമായ എരുമേലിയിൽ ഭക്തിസാന്ദ്രമായി ചന്ദനക്കുടമഹോത്സവം. ജാതി-, മത, -ദേശഭേദമന്യേ ആയിരങ്ങളാണ് ഒത്തൊരുമിച്ചത്. എരുമേലി മഹല്ലാ മുസ്ലിം ജമാഅത്തിെൻറ ആഭിമുഖ്യത്തിലായിരുന്നു ആഘോഷം. ദീപാലങ്കാരത്താല്‍ തിളങ്ങുന്ന വാവര്‍പള്ളി കണ്ണുകള്‍ക്ക് കുളിര്‍മയേകി. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും ചെണ്ടമേളം, കൊട്ടക്കാവടി, ശിങ്കാരിമേളം, ചെണ്ടമേളം, മാപ്പിള ഗാനമേള, മയിലാട്ടം, അമ്മന്‍കുടം, പമ്പമേളം എന്നിവയും പകിേട്ടകി. ബുധനാഴ്ച വൈകീട്ട് 6.30ന് ആരംഭിച്ച ചന്ദനക്കുടം ഘോഷയാത്രയുടെ ഉദ്ഘാടന സമ്മേളനവും ഫ്ലാഗ് ഓഫും മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വഹിച്ചു. ജമാഅത്ത് പ്രസിഡൻറ് പി.എ. ഇര്‍ഷാദ് അധ്യക്ഷതവഹിച്ചു. ജമാഅത്ത് സെക്രട്ടറി സി.യു. അബ്ദുൽ കരീം സ്വാഗതം പറഞ്ഞു. ആേൻറാ ആൻറണി എം.പി, പി.സി. ജോര്‍ജ് എം.എല്‍.എ, അഭയ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ വി.എന്‍. വാസവന്‍, തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് എ. പദ്മകുമാര്‍, മെംബർ ശങ്കര്‍ദാസ്, കലക്ടര്‍ ബി.എസ്. തിരുമേനി, ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ്, കേരള സംസ്ഥാന വഖഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ എം.കെ. സാദിഖ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. കൃഷ്ണകുമാര്‍, എരുമേലി അസംപ്ഷന്‍ ഫൊറോന ചര്‍ച്ച് ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേല്‍, ജില്ല പഞ്ചായത്ത് അംഗം മാഗി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. അബ്ദുൽ കരീം, പഞ്ചായത്ത് അംഗങ്ങളായ കെ.ആർ. അജേഷ്, ജസ്‌ന നജീബ്, ഫാരിസ ജമാൽ, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല സെക്രട്ടറി മുജീബ് റഹ്മാന്‍, വ്യാപാരി വ്യവസായി സമിതി എരുമേലി യൂനിറ്റ് സെക്രട്ടറി ഹരികുമാര്‍, ശ്രീപാദം ശ്രീകുമാര്‍, ടി. അശോക് കുമാര്‍, ഗോപിനാഥപിള്ള, എ.കെ. സത്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നൈനാര്‍ മസ്ജിദ് അങ്കണത്തില്‍നിന്ന് ആരംഭിച്ച ഘോഷയാത്ര വൈകീട്ട് 7.30ഓടെ പേട്ട ക്കവലയില്‍നിന്ന് പുറപ്പെട്ടു. ഘോഷയാത്രക്ക് ശ്രീധര്‍മശാസ്ത ക്ഷേത്രത്തില്‍ ഡെപ്യൂട്ടി ദേവസ്വം കമീഷണർ കെ. ബൈജു, ദേവസ്വം അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ ജി. ബൈജു, മുണ്ടക്കയം അസി. ദേവസ്വം കമീഷണർ മുരാരി ബാബു എന്നിവര്‍ ചേര്‍ന്ന് സ്വീകരണം നല്‍കി. വ്യാഴാഴ്ച പുലർച്ച മൂന്നോടെ പള്ളിയങ്കണത്തിലെത്തി കൊടിയിറക്കത്തോടെ ചന്ദനക്കുടമഹോത്സവത്തിന് സമാപനമായി. ജമാഅത്ത് ഭാരവാഹികളായ പി.എ. ഇര്‍ഷാദ്, സി.യു. അബ്ദുൽ കരീം, കെ.എ. അബ്ദുസ്സലാം, വി.പി. അബ്ദുൽ കരീം, കെ.എച്ച്. നൗഷാദ്, പി.എച്ച്. ഷാജഹാന്‍, പി.എ. നിസാര്‍ പ്ലാമൂട്ടില്‍, ഹക്കീം മാടത്താനി, സി.എ.എം കരീം, റജി ചക്കാലയില്‍, അന്‍സാരി പാടിക്കൽ, നൈസാം പി. അഷ്‌റഫ്, അനീഷ് ഇളപ്പുങ്കല്‍, നാസര്‍ പനച്ചി, റഫീഖ് കിഴക്കേപ്പറമ്പില്‍ എന്നിവര്‍ ചന്ദനക്കുട ഘോഷയാത്രക്ക് നേതൃത്വം നല്‍കി.
Next Story