Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jan 2018 12:47 PM GMT Updated On
date_range 2018-01-11T18:17:59+05:30ആലങ്ങാട് പേട്ടതുള്ളലിന് ഹൈകോടതിയുടെ കര്‍ശന നിർദേശം * ഒരു പേട്ട മതിയെന്ന് കോടതി
text_fieldsഎരുമേലി: വ്യാഴാഴ്ച നടക്കുന്ന ആലങ്ങാട്ട് സംഘത്തിെൻറ പേട്ടതുള്ളലില്‍ ഒരു പേട്ട മതിയെന്ന് ഹൈകോടതി ഉത്തരവ്. പേട്ടക്ക് ഒരു ഗോളകയും ഒരു കൊടിയും ഉപയോഗിച്ചാല്‍ മതിയെന്നും ഡിവിഷന് ബഞ്ച് ഉത്തരവിട്ടു. പേട്ടതുള്ളലുമായി ബന്ധപ്പെട്ട് ആലങ്ങാട്, മഞ്ഞപ്ര സംഘങ്ങള്‍ തമ്മിലെ തര്‍ക്കത്തെ ത്തുടര്‍ന്നാണ് ജസ്റ്റിസുമാരായ പി.ആര്. രാമചന്ദ്രന്, ദേവന് രാമചന്ദ്രന് എന്നിവരടങ്ങുന്ന ഡിവിഷന് െബഞ്ച് ഉത്തരവിറക്കിയത്. യോഗപെരിയോനായി അമ്പാടത്ത് തറവാട്ടില്‍നിന്ന് എ.കെ. വിജയകുമാറിെൻറ നേതൃത്വത്തിലാണ് പേട്ട. പെരിയോനോടൊപ്പം മഞ്ഞപ്ര കരയിലെ കമ്പിളില്‍ ശങ്കരന് വേണുഗോപാലിനാണ് ഗോളക എഴുന്നള്ളിക്കാനുള്ള കോടതി നിർദേശം. പേട്ടതുള്ളാനെത്തുന്ന ആലങ്ങാട് ദേശക്കാര്‍ക്ക് അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ പാസ് നല്‍കും. മുമ്പ് നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ഇരുദേശത്തു നിന്നുമുള്ള 50 പേരടങ്ങുന്ന സംഘം പേട്ടതുള്ളിയാല് മതിയെന്ന നിർദേശം കോടതി തള്ളി. ആചാരപരമായ കാര്യങ്ങളില്‍ അവര്‍ക്ക് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. ഇരു ദേശക്കാരും തമ്മിലെ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് മുന്‍ വര്‍ഷങ്ങളില്‍ ആലങ്ങാട് സംഘം രണ്ടായാണ് പേട്ട തുള്ളിയിരുന്നത്.
Next Story