Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎരുമേലി പേട്ടതുള്ളല്‍...

എരുമേലി പേട്ടതുള്ളല്‍ ഇന്ന്

text_fields
bookmark_border
എരുമേലി: മതമൈത്രിയുടെ മണ്ണിൽ വ്യാഴാഴ്ച പേട്ടതുള്ളൽ. അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങൾ പേട്ടതുള്ളും. അയ്യപ്പ​െൻറ സ്വർണത്തിടമ്പിനുമുന്നില്‍ പേട്ടപ്പണം നിക്ഷേപിച്ച് രാവിലെതന്നെ അമ്പലപ്പുഴ സംഘങ്ങള്‍ പേട്ടതുള്ളാന്‍ തയാറെടുക്കും. കൃഷ്ണപ്പരുന്ത് ആകാശത്ത് വട്ടമിട്ട് പറക്കുന്നതോടെ അമ്പലപ്പുഴ സംഘം കൊച്ചമ്പലത്തില്‍നിന്ന് പേട്ടതുള്ളല്‍ ആരംഭിക്കും. നൈനാര്‍ മസ്ജിദിലെത്തുന്ന സംഘത്തെ മഹല്ലാ മുസ്ലിം ജമാഅത്തി​െൻറ ആഭിമുഖ്യത്തില്‍ പുഷ്പവൃഷ്ടിയോടെ സ്വീകരിക്കും. ഇതോടെ നാട് മതമൈത്രിയുടെയും ഒത്തുചേരലി​െൻറയും ഓര്‍മപുതുക്കലിന് ഒരിക്കല്‍കൂടി സാക്ഷ്യം വഹിക്കും. നൈനാര്‍ മസ്ജിദില്‍നിന്ന് വാവരി​െൻറ പ്രതിനിധിയോടൊപ്പം അമ്പലപ്പുഴ സംഘം പേട്ടതുള്ളി ശ്രീധര്‍മശാസ്ത ക്ഷേത്ത്രിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതോടെ ആദ്യ സംഘത്തി​െൻറ പേട്ടതുള്ളല്‍ അവസാനിക്കും. സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖര​െൻറ നേതൃത്വത്തിലാണ് സംഘം പേട്ടതുള്ളുക. പകല്‍ വെളിച്ചത്തില്‍ നക്ഷത്രം മാനത്ത് തെളിയുന്നതോടെ ആലങ്ങാട് സംഘത്തി​െൻറ പേട്ടതുള്ളല്‍ ആരംഭിക്കും. യോഗപെരിയോന്‍ എ.കെ. വിജയകുമാര്‍ സ്വാമിയുടെ നേതൃത്വത്തിൽ കൊച്ചമ്പലത്തില്‍നിന്ന് പുറപ്പെടുന്ന സംഘം താളാത്മകമായ നൃത്തച്ചുവടുകളോടെ പേട്ടതുള്ളി വലിയമ്പലത്തിൽ എത്തും. തുടര്‍ന്ന് സ്വീകരണം ഏറ്റുവാങ്ങി സംഘം ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതോടെ ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളലിന് സമാപനമാകും. പേട്ടതുള്ളല്‍ വീക്ഷിക്കാന്‍ നാടി​െൻറ നാനാഭാഗത്തുനിന്നും നുറൂകണക്കിനുപേർ ഒഴുകിയെത്തും. പേട്ടതുള്ളലിന് മുന്നോടിയായി ബുധനാഴ്ച ചന്ദനക്കുടം നടന്നു. എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു ചന്ദനക്കുടം ഘോഷയാത്ര.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story