Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആദ്യം വിമർശനം, അവസാനം...

ആദ്യം വിമർശനം, അവസാനം വിശാലമനസ്​കത

text_fields
bookmark_border
വിധികർത്താക്കൾ രൂക്ഷ വിമർശനം ഉന്നയിച്ച മോണോ ആക്ടിൽ എല്ലാവർക്കും എ ഗ്രേഡ് തൃശൂർ: ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ മോണോ ആക്ടിനുശേഷം വിധികർത്താക്കളുടെ രൂക്ഷ വിമർശനം. തുടർന്ന് ഗ്രേഡ് പ്രഖ്യാപിച്ചപ്പോൾ എല്ലാവർക്കും എ ഗ്രേഡ്. 22 പേർ പെങ്കടുത്ത ഇനത്തിലാണ് വിധികർത്താവ് രൂക്ഷ വിമർശനം ഉന്നയിച്ചത്. ഭാവാഭിനയത്തിനാണ് മോണോ ആക്ടിൽ പ്രാധാന്യം. എന്നാൽ, പലരും മിമിക്രിയിലേക്ക് വഴുതിവീഴുന്നു. അനുകരണത്തിന് പ്രത്യേക മത്സരം ഏർപ്പെടുത്തിയിട്ടുണ്ട്. വേദിയിൽ കയറിയ ഉടൻ അലറിവിളിക്കുന്നതോ അമിതമായ അഭിനയമോ അല്ല മോണോ ആക്ട് എന്നായിരുന്നു വിധികർത്താവി​െൻറ പരാമർശം. പക്ഷേ, തുടർന്ന് 22 പേർക്കും എ ഗ്രേഡ് നൽകി വിധികർത്താക്കൾ വിശാലരുമായി. 20 പേർ പെങ്കടുത്ത ഹൈസ്കൂൾ വിഭാഗം മത്സരം നിലവാരം പുലർത്തിയെന്നായിരുന്നു അഭിപ്രായം. ഇതിൽ രണ്ടുപേർക്ക് മാത്രമാണ് ബി ഗ്രേഡ് ലഭിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story