Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightട്രെയിനുകളിൽ ആറ് ജനറൽ...

ട്രെയിനുകളിൽ ആറ് ജനറൽ കമ്പാർട്ടുമെൻറുകൾ അനുവദിക്കുമെന്ന് ഉറപ്പുകിട്ടിയെന്ന്​ എം.പി

text_fields
bookmark_border
കൊല്ലം: മെയിൽ, എക്‌സ്‌പ്രസ് ട്രെയിനുകളിൽ ജനറൽ ടിക്കറ്റിലും സീസൺ ടിക്കറ്റിലും യാത്ര ചെയ്യുന്നവർക്കായി ആറ് ജനറൽ കമ്പാർട്ടുമ​െൻറുകളെങ്കിലും അനുവദിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി രജൻ ഗൊഹൈൻ രേഖാമൂലം അറിയിച്ചെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാജധാനി, ശതാബ്‌ദി, തുരന്തോ ട്രെയിനുകളിൽ ഈ സൗകര്യം ലഭ്യമാക്കില്ല. സീസൺ ടിക്കറ്റുകാരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി കൂടുതൽ സ്ലീപ്പർ ക്ലാസ് കോച്ചുകൾ പകൽ സമയങ്ങളിൽ ഡി റിസർവ്ഡ് കോച്ചുകളായി മാറ്റും. ചെന്നൈ -എഗ്‌മൂർ - കൊല്ലം 16723 അനന്തപുരി എക്‌സ്‌പ്രസിൽ നാഗർകോവിൽ മുതൽ കൊല്ലം വരെ എസ് 11, എസ് 12 കോച്ചുകളും കൊല്ലം -ചെന്നൈ എഗ്‌മൂർ 16724 അനന്തപുരി എക്‌സ്‌പ്രസിൽ കൊല്ലം മുതൽ നാഗർകോവിൽ വരെ എസ് 12 കോച്ചും ഡി റിസർവ്ഡ് ആയി ഓടിക്കാനുള്ള ഉത്തരവ് റെയിൽവേ മന്ത്രി നൽകിയിട്ടുണ്ട്. 2014ലെ റെയിൽവേ ബജറ്റിൽ തിരുവനന്തപുരം - ബംഗളൂരു ട്രെയിൻ അനുവദിച്ചെങ്കിലും സർവിസ് ആരംഭിച്ചിട്ടില്ല. തിരക്കുള്ള സർവിസുകൾ അട്ടിമറിക്കുന്നതിന് പിന്നിൽ സ്വകാര്യ ആഡംബര ബസ് ലോബിയുടെ സ്വാധീനമുണ്ട്. പുതിയതായി അനുവദിച്ച കൊച്ചുവേളി - മൈസൂർ ട്രെയിൻ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ഓടിക്കാനാണ് നിർദേശം. ഞായർ, വെള്ളി ദിവസങ്ങൾ ഒഴിവാക്കുന്നത് ദുരൂഹമാണ്. സംസ്ഥാനത്ത് റെയിൽവേക്ക് ഏറ്റവും കൂടുതൽ സ്ഥലമുള്ള രണ്ടാമത്തെ റെയിൽവേ സ്റ്റേഷനായ കൊല്ലത്ത് കൂടുതൽ ട്രെയിനുകൾ ആരംഭിക്കണം. നൽകിയ നിർദേശങ്ങൾ റെയിൽവേ മന്ത്രാലയത്തി​െൻറ സജീവ പരിഗണനയിലാണെന്നും എം.പി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story