കേരളത്തിലെ മുസ്​ലിംകൾ രാജ്യത്തിന്​ മാതൃക

05:24 AM
01/01/2018
കുന്ദമംഗലം: കേരളത്തിലെ മുസ്ലിംകളുടെ വിദ്യാഭ്യാസ ശാക്തീകരണ സംരംഭങ്ങൾ രാജ്യത്തിന് മാതൃകയാണെന്ന് ദേശീയ ന്യൂനപക്ഷ കമീഷൻ ചെയർമാൻ ഖൈറുൽ ഹസൻ അഭിപ്രായപ്പെട്ടു. മർകസിൽ പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയായ 'ബാക്ക് ടു മർകസ്' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിംകളെക്കുറിച്ച് ഭീകരവാദികൾ എന്ന പ്രതിച്ഛായ രൂപപ്പെടുത്തുന്നതിൽ അമേരിക്കക്കും ഇസ്രായേലിനും പ്രത്യേക താൽപര്യങ്ങളുണ്ട്. ഇന്ത്യയുടെ നിലപാട് ഫലസ്തീനും നീതിക്കുമൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. എ.പി. അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തി. അലുംനി ചെയർമാൻ സൈനുൽ ആബിദീൻ ജീലാനി അധ്യക്ഷത വഹിച്ചു. സപ്ലിമ​െൻറ് സി. മുഹമ്മദ് ഫൈസി പ്രകാശനം ചെയ്തു. ദേശീയ മൈേനാറിറ്റി കമീഷൻ അംഗം അഡ്വ. നൗഷാദ്, സാലിഹ് തുറാബ് തങ്ങൾ, ഡോ. അബ്ബാസ് പനക്കൽ, ഡോ. അബൂബക്കർ പത്തംകുളം, സി.കെ. മുഹമ്മദ് ഇരിങ്ങണ്ണൂർ, ഫൈസൽ കൽപക, സലാം കോളിക്കൽ എന്നിവർ സംസാരിച്ചു. അബ്ദുറഹ്മാൻ ഇടക്കുനി സ്വാഗതവും സാദിഖ് കൽപള്ളി നന്ദിയും പറഞ്ഞു.
Loading...
COMMENTS