Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2018 5:29 AM GMT Updated On
date_range 2018-02-28T10:59:57+05:30ബജറ്റ് അവതരണം തടസ്സപ്പെടുത്തിയ കേസ് റദ്ദാക്കിയ നടപടിക്ക് ഒരു നീതീകരണവുമില്ല ^കേരള കോൺഗ്രസ് എം
text_fieldsബജറ്റ് അവതരണം തടസ്സപ്പെടുത്തിയ കേസ് റദ്ദാക്കിയ നടപടിക്ക് ഒരു നീതീകരണവുമില്ല -കേരള കോൺഗ്രസ് എം കോട്ടയം: കെ.എം. മാണിയുടെ ബജറ്റ് അവതരണം കൈയാങ്കളിയിലൂടെ തടസ്സപ്പെടുത്തിയ ഇടത് എം.എൽ.എമാർക്കെതിരെ എടുത്ത കേസ് റദ്ദാക്കിയ നടപടിക്ക് ഒരു നീതീകരണവുമില്ലെന്ന് കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി ജോസഫ് എം. പുതുശ്ശേരി. നിയമസഭയിൽ പ്രതിഷേധവും പ്രക്ഷോഭവുമൊക്കെ സർവസാധാരണമാണ്. എന്നാൽ, അതിെൻറ സർവസീമകളും ലംഘിച്ചു നടത്തിയ അതിക്രമം ജനാധിപത്യത്തിനേറ്റ കളങ്കമായിരുന്നു. പൊതുമുതൽ നശിപ്പിച്ചതിനെതിരെ എടുത്ത കേസിനെ അധികാരം ആയുധമാക്കി രക്ഷാപഴുതുകൾ തേടുകയല്ല, നിയമപരമായി നേരിടുകയാണ് വേണ്ടത്. ജനാധിപത്യത്തിെൻറ നിലനിൽപിനും ജനസമൂഹത്തിെൻറ വിശ്വാസ്യതക്കും ഇത് അനിവാര്യമാെണന്നും പുതുശ്ശേരി വാർത്തക്കുറിപ്പിൽ പറഞ്ഞു.
Next Story