Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2018 5:24 AM GMT Updated On
date_range 28 Feb 2018 5:24 AM GMTതമിഴ്നാട് സ്വദേശിക്ക് കുത്തേറ്റു; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ
text_fieldsbookmark_border
കോട്ടയം: തമിഴ്നാട് സ്വദേശിയെ കുത്തിപ്പരിക്കേൽപിച്ച കേസിൽ ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ. തമിഴ്നാട് ശിവകാശി സ്വദേശി ശരവണനാണ്(25) കുത്തേറ്റത്. ഗുരുതര പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് കുേത്തറ്റ ഇയാളുടെ നില ഗുരുതരമായി തുടരുകയാണെന്ന് കോട്ടയം ഈസ്റ്റ് പൊലീസ് പറഞ്ഞു. ചൊവാഴ്ച പുലർച്ച 1.30ന് ഇവർ താമസിച്ചിരുന്ന കഞ്ഞിക്കുഴിയിലെ ലോഡ്ജിലായിരുന്നു സംഭവം. അടുത്തടുത്ത മുറികളിൽ താമസിച്ചിരുന്ന ഇവർ മിക്ക ദിവസങ്ങളിലും ഒരുമിച്ചിരുന്ന മദ്യപിക്കുന്നത് പതിവായിരുന്നു. മദ്യലഹരിയിൽ കഴിഞ്ഞ ദിവസം ഇവർ തമ്മിൽ തർക്കമുണ്ടായി. ഇതിെൻറ വൈര്യാഗത്തിൽ ശരവണൻ പുറത്തുപോയി തിരികെ വരുന്ന സമയത്ത് കാത്തിരുന്ന പ്രതി കുത്തി പരിക്കേൽപിക്കുകയായിരുന്നു. തുടർന്ന് കോട്ടയം ഇൗസ്റ്റ് എസ്.ഐ ടി.എസ്. റെനീഷിെൻറ നേതൃത്വത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ലോഡ്ജിലെ തൊട്ടടുത്ത മുറിയിൽ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശി പിടിയിലാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story