Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമീറ്ററില്ലാതെ ഒാ​ട്ടം; ...

മീറ്ററില്ലാതെ ഒാ​ട്ടം; അപ്രഖ്യാപിത നിരക്കിൽ വലഞ്ഞ്​ ജനം

text_fields
bookmark_border
കോട്ടയം: മീറ്ററില്ലാതെ കോട്ടയം നഗരത്തിലൂടെ ഒാേട്ടാകൾ തലങ്ങും വിലങ്ങും പായാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഭരണാധികാരികൾ കണ്ടഭാവം നടിക്കുന്നില്ല. ജനങ്ങളുടെ പരാതികൾ വർധിച്ചിട്ടും മീറ്റർ നിർബന്ധമാക്കി നിരക്ക് ഏകീകരിക്കാനുള്ള ശ്രമംപോലും നടക്കുന്നില്ല. ഒാേട്ടാകൾക്ക് മീറ്റർ ഘടിപ്പിക്കാനുള്ള നീക്കത്തിനെതിരെ ആദ്യമെത്തുന്നത് വിവിധ തൊഴിലാളികൾ യൂനിയനുകളാണ്. അക്കാര്യത്തിൽ രാഷ്ട്രീയ വേർതിരിവുകളില്ല. മിനി ആൻറണി കലക്ടറായിരുന്ന കാലത്ത് മീറ്റർ നിർബന്ധമാക്കാനുള്ള നീക്കം നടത്തിയെങ്കിലും തൊഴിലാളി യൂനിയനുകൾ ചെറുത്തുതോൽപിച്ച ചരിത്രമാണുള്ളത്. സർക്കാർ നിശ്ചയിച്ച മിനിമം കൂലിയായ 20 രൂപക്ക് ആരും ഒാട്ടം പോകാറില്ലെന്നതാണ് ഒടുവിലത്തെ ചിത്രം. ചെറിയദൂരമാണെങ്കിൽപോലും 30 രൂപയിൽ കൂടുതലാണ് നൽകേണ്ടത്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് ബേക്കർ ജങ്ഷൻവരെ 40 മുതൽ 60 രൂപയാണ് ഇൗടാക്കുന്നത്. കലക്ടറേറ്റ്, റെയിൽവേ സ്റ്റേഷൻ, നാഗമ്പടം എന്നിവിടങ്ങളിലേക്കാണ് പോകുന്നതെങ്കിൽ കൂലി പിന്നെയും കൂടും. കോട്ടയം നഗരത്തിലെ ഓട്ടോക്കാരുടെ 'അപ്രഖ്യാപിത നിരക്ക്' നൽകാത്ത യാത്രക്കാരന് കൈയേറ്റവും ഭീഷണിയുമാണ് കിട്ടുക. അമിതകൂലിയെക്കുറിച്ച് ആരെങ്കിലും ചോദിച്ചാൽ ഡ്രൈവറുടെ വക ശകാരവും അസഭ്യവർഷവും ഏൽക്കേണ്ടിവരും. കൂലിയുമായി ബന്ധപ്പെട്ട് സ്ത്രീകടക്കമുള്ളവരുടെ നേരെ കൈയേറ്റത്തിന് മുതിർന്ന സംഭവങ്ങളും അനവധിയുണ്ട്. പലരും അധികസംസാരത്തിന് മുതിരാതെ ഒാേട്ടാക്കാർ പറയുന്ന പണവും നൽകി സ്ഥലംവിടുകയാണ്. നാക്കി​െൻറയും കൈയൂക്കി​െൻറയും ബലത്തിൽ ഒരുവിഭാഗം ഒാേട്ടാക്കാർ നടത്തുന്ന 'പകൽക്കൊള്ള' മുഴുവൻ ഓട്ടോ ഡ്രൈവർമാരുടെയും പേരിന് കളങ്കം ചാർത്തുന്നു. വാഹനപരിശോധന കർശനമാക്കുന്ന പൊലീസും മോേട്ടാർ വാഹനവകുപ്പും ഓട്ടോകളിലെ മീറ്ററുകളിലേക്ക് നോക്കാറില്ല. ഇന്ധന വിലയെക്കാൾ പൊള്ളുന്ന കൂലി ഇന്ധന വിലയും ബസ് ചാർജും വർധിപ്പിച്ചതോടെ പലയിടത്തും ഒാേട്ടാകൂലിയിൽ വ്യത്യാസം ഏറെയാണ്. തുകയുടെ ഏറ്റക്കുറച്ചിലി​െൻറ പേരിൽ യാത്രക്കാരും ഒാേട്ടാക്കാരും തമ്മിൽ സംഘർഷവും പതിവാണ്. ഇന്ധനവില കൂടിയ സാഹചര്യത്തിൽ നിരക്ക് കൂട്ടുകയല്ലാതെ മറ്റുമാർഗമില്ലെന്നാണ് ഒാേട്ടാക്കാരുടെ പക്ഷം. യാത്രക്കാർക്ക് ഏറെ ആശ്വാസമായിരുന്ന കോട്ടയം റെയിൽവേ സ്റ്റേഷൻ പ്രീപെയ്ഡ് സംവിധാനം നിലച്ചിട്ട് ഒന്നരവർഷം കഴിഞ്ഞു. പൊലീസി​െൻറ 'ഗുണപാഠവും' ഗുണം ചെയ്തില്ല ഏതാനും വർഷങ്ങൾക്ക് മുമ്പ് അമിതകൂലി ചോദിച്ച് യാത്രക്കാരിയെ ഭീഷണിപ്പെടുത്തിയ ഒാേട്ടാഡ്രൈവർക്ക് പൊലീസി​െൻറ ഗുണപാഠമായി 'ഇംപോസിഷൻ' എഴുതിപ്പിച്ചത് മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. അന്ന് കോട്ടയം ഇൗസ്റ്റ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. തിരുനക്കര ഒാേട്ടാ സ്റ്റാൻഡിൽനിന്ന് ഒാട്ടംവിളിച്ച യുവതി അമിതകൂലി നൽകാതിരുന്നതാണ് ഒാേട്ടാഡ്രൈവറെ ചൊടിപ്പിച്ചത്. ഇൗരയിൽക്കടവിലേക്ക് കുട്ടികളുമായി യാത്രചെയ്ത യുവതി സ്ഥിരം കൂലി നൽകിയെങ്കിലും വാങ്ങാൻ കൂട്ടാക്കിയില്ല. കൂടുതൽ തുക നൽകാനാവില്ലെന്ന് പറഞ്ഞതോടെ ഭീഷണിപ്പെടുത്തി. നമ്പർ കുറിച്ചെടുത്തതോടെ പരാതി നൽകിയാലും ആരും ഒന്നും ചെയ്യാനില്ലെന്നായിരുന്നു ഡ്രൈവറുടെ വെല്ലുവിളി. പരാതിക്കൊടുവിൽ ഡ്രൈവറെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ''ഇനി ആരിൽനിന്നും അമിതകൂലി വാങ്ങില്ലെന്നും യാത്രക്കാരോട് അപമര്യാദയായി പെരുമാറില്ലെന്ന്'' എഴുതി വാങ്ങിയശേഷമാണ് വിട്ടയച്ചത്. സമാനരീതിയിൽ ചോദിച്ച കൂലി നൽകാത്തതി​െൻറ പേരിൽ ഒാേട്ടാഡ്രൈവർമാരുെട ഭീഷണിയും കൈയേറ്റവും ആവർത്തിച്ചിട്ടും നടപടിയില്ല. സർക്കാർ അംഗീകരിച്ച നിരക്ക് * മിനിമം ചാർജ് 20 രൂപ (ഒന്നര കിലോമീറ്റർ) * അത് കഴിഞ്ഞ് ഒാരോ കിലോമീറ്ററിനും 10 രൂപ * രാത്രി 10 മുതൽ പുലർച്ച അഞ്ചുവരെ സാധാരണ മീറ്റർ നിരക്കി​െൻറ 50 ശതമാനം അധികമായി ഇൗടാക്കാം * കാത്തുനിൽപ് ഒാരോ 15മിനിറ്റിനും 10 രൂപ വീതം ഇൗടാക്കാം. ഇൗതുക 250 രൂപയിൽ കൂടാൻ പാടില്ല. * ഗതാഗതവകുപ്പ് നിശ്ചയിച്ച നിരക്കുകൾ വാഹനത്തിൽ പ്രദർശിപ്പിക്കണം
Show Full Article
TAGS:LOCAL NEWS 
Next Story