Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2018 5:23 AM GMT Updated On
date_range 26 Feb 2018 5:23 AM GMTമോഹന്‍ ഭാഗവതിെൻറ പ്രസ്താവന രാഷ്ട്രത്തോടുള്ള വെല്ലുവിളി ^ഡാനിഷ് അലി
text_fieldsbookmark_border
മോഹന്‍ ഭാഗവതിെൻറ പ്രസ്താവന രാഷ്ട്രത്തോടുള്ള വെല്ലുവിളി -ഡാനിഷ് അലി ആലപ്പുഴ: ഇന്ത്യന്‍ സൈന്യെത്തക്കാള് മെച്ചം ആർ.എസ്.എസ് ആണെന്ന മോഹന്‍ ഭാഗവതിെൻറ പ്രസ്താവന രാഷ്ട്രത്തോടുള്ള വെല്ലുവിളിയാണെന്ന് ജനതാദള്‍ (എസ്) അഖിലേന്ത്യ സെക്രട്ടറി ജനറല്‍ കുന്‍വര്‍ ഡാനിഷ് അലി. അഖണ്ഡതയും ദേശീയതയും തകര്‍ക്കുന്ന നടപടികളാണ് ആർ.എസ്.എസ് പിന്തുടരുന്നത്. കോണ്‍ഗ്രസിെൻറ ഉദാരവത്കരണ നയങ്ങള്‍ ബി.ജെ.പി പിന്തുടരുകയാണ്. ഇതിനെതിരെ സോഷ്യലിസ്റ്റ് ഐക്യം രൂപപ്പെടണം. യുവജനതാദള്‍ സംസ്ഥാന കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജനതാദള്‍ സംസ്ഥാന പ്രസിഡൻറ് ഷരീഫ് പാേലാളി അധ്യക്ഷത വഹിച്ചു. ജനതാദള്‍ -എസ് സംസ്ഥാന പ്രസിഡൻറ് കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ, ജലവിഭവ മന്ത്രി മാത്യു ടി. തോമസ്, പാര്‍ലമെൻററി പാര്‍ട്ടി ലീഡര്‍ സി.കെ. നാണു, ജനതാദള്‍ (എസ്) സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസ്, സംസ്ഥാന വൈസ് പ്രസിഡൻറ് ജോസ് തെറ്റയില്‍ എന്നിവര്‍ സംസാരിച്ചു. യുവജനതാദള്‍ -എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. അനീഷ് പ്രമേയം അവതരിപ്പിച്ചു. ജനതാദള്‍ -എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജിലി ജോസഫ്, ട്രഷറര്‍ ആര്. മുഹമ്മദ്ഷാ, സംസ്ഥാന സെക്രട്ടറി ഉമ്മര്‍ പടലടുക്ക, ജിജോ മുള്ളന്‍കൊല്ലി, അരുൺ രാജന്, റിനോയ് വര്‍ഗീസ്, അരുൺ ചാണ്ടി, പ്രവീണ്‍ പന്തളം, മഹേഷ്, കെ.എസ്. പ്രദീപ്കുമാര്‍ എന്നിവര്‍ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story