Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനെല്ല്​ സംഭരണം...

നെല്ല്​ സംഭരണം ഫലപ്രദമാകാൻ കർഷകരും മില്ലുടമകളും സഹകരിക്കണം ^മന്ത്രി പി. തിലോത്തമൻ

text_fields
bookmark_border
നെല്ല് സംഭരണം ഫലപ്രദമാകാൻ കർഷകരും മില്ലുടമകളും സഹകരിക്കണം -മന്ത്രി പി. തിലോത്തമൻ കോട്ടയം: നെല്ല് സംഭരണം ഫലപ്രദമാകാൻ കർഷകരും മില്ലുടമകളും സഹകരിക്കണമെന്ന് മന്ത്രി പി. തിലോത്തമൻ. ജില്ല പഞ്ചായത്ത് ഹാളിൽ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിക്കാർക്കും നെല്ലുടമകൾക്കും അരി വാങ്ങുന്ന സാധാരണക്കാർക്കും ഒരിക്കലും തങ്ങളെ പറ്റിച്ചു എന്ന ആക്ഷേപത്തിനിടയാക്കുന്ന സാഹചര്യമുണ്ടാകരുത്. തർക്കമുണ്ടാകാതെ ഇത്തവണത്തെ നെല്ല് സംഭരണം ഫലപ്രദമായി നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. സപ്ലൈകോ വഴിയുള്ള നെല്ല് സംഭരണത്തി​െൻറ ഭാഗമായി കൃഷിക്കാർ ഉൽപാദിപ്പിക്കുന്ന നെല്ല് നിശ്ചിത മാനദണ്ഡങ്ങൾക്കനുസരിച്ച് സ്വകാര്യ മില്ലുകൾക്ക് നൽകി പൊതുവിതരണ കേന്ദ്രത്തിലൂടെ വിതരണം ചെയ്യുകയാണ് പതിവ്. കരിവ്, ഈർപ്പം, പതിര് ഇവയുടെ അളവ് കണക്കാക്കിയാണ് ഗുണനിലവാരം നിശ്ചയിക്കുന്നത്. ജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്തവിധമുള്ള ധാന്യങ്ങൾ വിതരണം ചെയ്യുന്നത് സർക്കാറിന് സ്വീകാര്യമല്ല. മെച്ചപ്പെട്ട അരി ലഭ്യമാക്കാനുള്ള സംവിധാനമാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. നല്ല അരി നൽകണമെങ്കിൽ നല്ല നെല്ല് വേണമെന്ന നിലപാടാണ് മില്ലുടമകൾക്കുള്ളത്. അതി​െൻറ അടിസ്ഥാനത്തിലാണ് മുമ്പ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കൂടിയ യോഗത്തിൽ മാനദണ്ഡങ്ങൾ തീരുമാനിച്ചത്. യോഗത്തിലെ നിലപാടുകൾ അംഗീകരിച്ചിട്ടും പ്രയോഗത്തിൽ വന്നപ്പോൾ കർഷകരുടെ ഭാഗത്തുനിന്ന് വ്യത്യസ്ത നിലപാടുണ്ടായി. 1000 നെന്മണിക്ക് 26 ഗ്രാം വേണമെന്ന മാനദണ്ഡത്തിൽ കൃഷി ഓഫിസർ, പാഡി ഓഫിസർ, ജനപ്രതിനിധികൾ, മില്ലുടമകളുടെ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ ഒത്തുതീർപ്പിലെത്തി സംഭരണത്തിന് തയാറാകണം. യാഥാർഥ്യബോധത്തോടുകൂടിയ തീരുമാനം വേണം. എന്നാൽ, മാത്രമേ ഇത്തവണത്തെ നെല്ല് സംഭരണം കുറ്റമറ്റ രീതിയിൽ സാധ്യമാകൂ. കറുത്ത നെല്ല് ഇവിടത്തെ മണ്ണി​െൻറ പ്രത്യേകതയാണ്. ഇതുമൂലം നെല്ല് എടുക്കുമ്പോൾ അളവുവ്യത്യാസം വന്നാൽ അക്കാര്യത്തിൽ കൃഷിക്കാർക്ക് നഷ്ടമുണ്ടാകാത്തവിധം കൃഷി വകുപ്പ് ഉദ്യോഗസ്ഥർ േപ്രാജക്ട് ആയി തയാറാക്കി കൃഷിമന്ത്രിക്ക് നൽകണം. കൃഷിക്കാർക്ക് നഷ്ടമുണ്ടാകാത്തവിധം പ്രശ്നപരിഹാരമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. സി.കെ. ആശ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് സഖറിയാസ് കുതിരവേലി, വൈസ് പ്രസിഡൻറ് മേരി സെബാസ്റ്റ്യൻ, കലക്ടർ ഡോ. ബി.എസ്. തിരുമേനി, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കർഷക സംഘം പ്രതിനിധികൾ, മില്ലുടമ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കോട്ടയം കോറിഡോർ: പി.ഡബ്ല്യു.ഡിക്ക് ജില്ല വികസന സമിതിയിൽ വിമർശനം കോട്ടയം: കോട്ടയം കോറിഡോർ, പടിഞ്ഞാറൻ ബൈപാസ് എന്നീ റോഡുകളുടെ നിർമാണ പ്രവർത്തനം നീണ്ടുപോകുന്നതിൽ പി.ഡബ്ല്യു.ഡിക്ക് ജില്ല വികസന സമിതിയിൽ വിമർശനം. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയാണ് ഈ റോഡുകളുടെ നിർമാണം സംബന്ധിച്ച് പ്രവർത്തന റിപ്പോർട്ട് ആവശ്യപ്പെട്ടത്. ബൈപാസ് റോഡിലെ പാറേച്ചാൽ, ഗ്രാമഞ്ചിറ പാലങ്ങളുടെ നിർമാണവും അേപ്രാച്ച് റോഡും പൂർത്തിയായിട്ടും ടാറിങ് ജോലികൾ തീരാതെ നീണ്ടുപോവുകയാണെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. നഗരത്തിെല ഗതാഗതക്കുരുക്കഴിക്കാൻ കോട്ടയം ഡെവലപ്മ​െൻറ് കോറിഡോറി​െൻറ നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് എം.എൽ.എ നിർദേശിച്ചു. പി.ഡബ്ല്യു.ഡി ഏറ്റെടുത്ത മറ്റ് റോഡുകളുടെ നിർമാണപുരോഗതി വിലയിരുത്താൻ അടിയന്തര യോഗം ചേരും. വരൾച്ചയെ നേരിടാൻ നടത്തിയിട്ടുള്ള തയാറെടുപ്പുകൾ നേരേത്ത ആരംഭിക്കണമെന്നും എം.എൽ.എ നിർദേശിച്ചു. ജില്ലയിലെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ സ്ഥാപിച്ചുവരുന്ന കുടിവെള്ള കിയോസ്കുകൾ ഫെബ്രുവരി 28നകം പൂർത്തിയാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഉൾപ്രദേശങ്ങളിൽ ടാങ്കുകളിൽ കുടിവെള്ളമെത്തിക്കാൻ അംഗീകൃത ഏജൻസികളെ ചുമതലപ്പെടുത്തും. നിർമാണം പൂർത്തിയായ കോട്ടയം വാട്ടർ ഹബി​െൻറ പ്രവർത്തനത്തിന് കനാലിലെ പോളയും ചളിയും നീക്കംചെയ്യുന്ന പ്രവർത്തനങ്ങളുടെ നടപടി എം.എൽ.എ ആരാഞ്ഞു. പ്രവർത്തങ്ങൾക്കുള്ള എസ്റ്റിമേറ്റ് നൽകിയതായി മേജർ ഇറിഗേഷൻ ഉദ്യോഗസ്ഥർ അറിയിച്ചു. ജില്ലയിലെ ഹോട്ടൽ, അറവുശാല എന്നിവിടങ്ങളിൽനിന്നുള്ള മാലിന്യ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടാകണമെന്നും എം.എൽ.എ പറഞ്ഞു. കുട്ടികൾ അപരിചിതരുടെ വാഹനങ്ങളിൽ ലിഫ്റ്റ് ചോദിക്കുന്നത് തടയാൻ എല്ലാ സ്കൂളുകളിലേക്കും പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സർക്കുലർ നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. നാഗമ്പടം മുതൽ ഏറ്റുമാനൂർ വരെ എം.സി റോഡി​െൻറ വശങ്ങളിൽ റോഡ് കൈയേറി തട്ടുകടകൾ നടത്തുന്നത് അപകടം ഉണ്ടാക്കുന്നതായി സുരേഷ് കുറുപ്പ് എം.എൽ.എയുടെ പ്രതിനിധി വികസന സമിതിയുടെ ശ്രദ്ധയിൽപെടുത്തി. കെ.എസ്.ടി.പി, പി.ഡബ്ല്യു.ഡി, റവന്യൂ, പൊലീസ് എന്നിവയുടെ സ്ക്വാഡ് അടിയന്തരമായി രൂപവത്കരിക്കുമെന്ന് എ.ഡി.എം കെ. രാജൻ അറിയിച്ചു. കടമരക്കാട്ട് ആയുർവേദ ഡിസ്പൻസറിക്കായി 2015-16 സാമ്പത്തിക വർഷം 50 ലക്ഷം രൂപ വകയിരുത്തിയിട്ടും ഇതുവരെ നടപടിയായില്ലെന്ന് എൻ. ജയരാജ് എം.എൽ.എ ചൂണ്ടിക്കാട്ടി. കൊടുങ്ങൂർ സിവിൽ സ്റ്റേഷ​െൻറ നിർമാണ നടപടികളും തുടങ്ങിയിട്ടില്ല. യോഗത്തിൽ എ.ഡി.എം കെ. രാജൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സഖറിയാസ് കുതിരവേലി, മുനിസിപ്പൽ ചെയർപേഴ്സൻ ഡോ. പി.ആർ. സോന, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് മേരി സെബാസ്റ്റ്യൻ, ജില്ല പ്ലാനിങ് ഓഫിസർ ടെസ് പി. മാത്യു തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story