Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2018 5:20 AM GMT Updated On
date_range 2018-02-25T10:50:59+05:30സിസ്റ്റർ അഭയ കൊലക്കേസ്: പ്രതികളുടെ വിടുതൽ ഹരജിയിൽ വാദം പൂർത്തിയായി
text_fieldsതിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ പ്രതികളുടെ വിടുതൽ ഹരജിയിൽ വാദം പൂർത്തിയായി. കേസിൽ പ്രതികളായ ഫാ. തോമസ് എം. കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവർ സമർപ്പിച്ച ഹരജിയിലെ ഏഴു വർഷം നീണ്ട വാദമാണ് ശനിയാഴ്ച പൂർത്തിയായത്. തങ്ങൾക്കെതിരെ സി.ബി.ഐ സാക്ഷികളെ തട്ടിക്കൂട്ടുകയായിരുന്നെന്നും സാക്ഷികളെ സമർദത്തിലാക്കി കേസ് കെട്ടിച്ചമയ്ക്കുകയായിരുന്നെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. തങ്ങൾക്കെതിരെ സാഹചര്യ തെളിവുകളോ ,ശാസ്ത്രീയ തെളിവുകളോ ഇല്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. എന്നാൽ, പ്രതികൾക്കെതിരെ വ്യക്തമായ സാക്ഷി മൊഴികളും ശാസ്ത്രീയ തെളിവുകളും ഉണ്ടെന്നും ഇതു വിചാരണ സമയത്ത് കോടതിക്ക് ബോധ്യമാവുമെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. തങ്ങളുടെ നിലനിൽപിനെ ബാധിക്കുമെന്ന് ഭയന്നാണ് സിസ്റ്റർ അഭയയെ കൊലപ്പെടുത്താൻ പ്രതികൾ തീരുമാനിച്ചത്. ഫാ. തോമസ് എം. കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ എന്നിവർ പയസ് ടെൻറ് കോൺവൻറിലെ നിത്യസന്ദർശകരായിരുന്നു. പലതവണ രാത്രി കാലങ്ങളിൽ ഇവർ കോൺവൻറിെൻറ മതിലുകൾ ചാടിക്കടന്നിട്ടുണ്ടെന്നതിന് സാക്ഷികൾ ഉണ്ടെന്നും സി.ബി.ഐ അറിയിച്ചു. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി നാസറാണ് വിടുതൽ ഹരജിയിൽ വാദം കേട്ടത്. കേസ് കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. 1992 മാർച്ച് 27 നാണ് കോട്ടയത്ത് പയസ് ടെൻറ് കോൺവൻറിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ സിസ്റ്റർ അഭയയെ കൊല്ലപ്പെട്ടനിലയിൽ കണ്ടത്. ലോക്കൽ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അേന്വഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 മാർച്ച് 29ന് സി.ബി.ഐ ഏറ്റെടുത്തു. പ്രതികളെ സഹായിക്കാൻ വേണ്ടി തെളിവ് നശിപ്പിച്ച കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ വി.വി.അഗസ്റ്റിൻ, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ. സാമുവൽ എന്നിവരെ സി.ബി.ഐ പ്രതിയാക്കി കുറ്റപത്രം നൽകിയിരുന്നു. എന്നാ, ഇവർ മരിച്ചതിനെത്തുടർന്ന് ഇപ്പോൾ കേസിൽ നാല് പ്രതികളാണ്. ഫാ. തോമസ് എം. കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി, ക്രൈം ബ്രാഞ്ച് മുൻ എസ്.പി കെ.ടി. മൈക്കിൾ എന്നിവരാണ് കേസിലെ പ്രതികൾ.
Next Story