Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2018 5:17 AM GMT Updated On
date_range 25 Feb 2018 5:17 AM GMTകെ.എസ്.ആര്.ടി.സി: വണ്ടിയോടിക്കുന്നതിടെ ഫോണുപയോഗിച്ചാൽ പണിപോകും
text_fieldsbookmark_border
കർശന നടപടി നിർദേശിച്ച് എം.ഡിയുടെ സർക്കുലർ തിരുവനന്തപുരം: വണ്ടിയോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ കെ.എസ്.ആര്.ടി.സി ഡ്രൈവര്‍മാരുടെ പണി പോകുമെന്ന് എം.ഡി എ. ഹേമചന്ദ്രെൻറ മുന്നറിയിപ്പ്. ഡ്യൂട്ടിക്കിടയില്‍ മൊബൈല്‍ ഫോണ്‍ കൈവശമുണ്ടെങ്കില്‍ സ്വിച്ച് ഓഫ് ചെയ്തനിലയില്‍ മാത്രം സൂക്ഷിക്കണമെന്നും ഡ്രൈവര്‍മാര്‍ക്ക് സി.എം.ഡി കര്‍ശന നിര്‍ദേശം നല്കി. ഇടുക്കിയില്‍ വണ്ടി ഒാടിക്കുന്നതിനിടെ കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ അറ്റകുറ്റപ്പണി ചെയ്ത സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അയാളെ ഉടനടി സസ്പെന്‍ഡ് ചെയ്യുമെന്നാണ് മുന്നറിയിപ്പ്. കൂടാതെ, അത്തരം ജീവനക്കാരെ അന്വേഷണം പൂര്‍ത്തീകരിച്ച് സര്‍വിസില്‍നിന്ന് നീക്കം ചെയ്യുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. യാത്രക്കാരുടെ സുരക്ഷ ഓരോഡ്രൈവറുടെയും വലിയ ഉത്തരവാദിത്തമാണ്. അനവധി വ്യക്തികളുടെ സുരക്ഷയെ അപകടത്തിലാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവർ കെ.എസ്.ആര്.ടി.സി ഡ്രൈവര്‍മാരായി തുടരുന്നത് അംഗീകരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടുന്നു. യൂനിറ്റ് മേധാവികള്‍ക്കും വിജിലന്‍സ് സ്ക്വാഡിനും സർക്കുലറിെൻറ പകർപ്പ് കൈമാറിയിട്ടുണ്ട്. കോട്ടയം--കുമളി പാതയിൽ ബസ് ഓടിക്കുന്നതിനിടെ കെ.എസ്.ആര്.ടി.സി ഡ്രൈവർ മൊബൈല്‍ ഫോണ്‍ നന്നാക്കുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടർന്ന് കുറ്റക്കാരനായ ഡ്രൈവർ ജയചന്ദ്രനെ സസ്പെൻഡ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story