Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2018 5:15 AM GMT Updated On
date_range 25 Feb 2018 5:15 AM GMTവ്യത്യസ്ത ഇരുചക്രവാഹനാപകടങ്ങളില്‍ മൂന്നു യുവാക്കള്‍ക്ക് പരിക്ക്
text_fieldsbookmark_border
കോട്ടയം: നഗരപരിധിയിലെ രണ്ടു വ്യത്യസ്ത ഇരുചക്ര വാഹനാപകടത്തില്‍ മൂന്നു യുവാക്കള്‍ക്ക് പരിക്ക്. കടുവാക്കുളത്തും പൂവന്തുരുത്തിലും കോടിമത നാലുവരിപ്പാതയിലുമായാണ് അപകടങ്ങളുണ്ടായത്. ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെ പൂവന്തുരുത്ത് പ്ലാമ്മൂടിനു സമീപം ബൈക്കും ടിപ്പറും കൂട്ടിയിടിച്ചാണ് ആദ്യ അപകടം. പാക്കില്‍ ഭാഗത്തു നിന്നും എത്തിയ ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ടിപ്പര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. പൂവന്തുരുത്ത് പള്ളിപ്പറമ്പില്‍ ലിനോക്കാണ് (29) പരിക്കേറ്റത്. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകീട്ട് ആറരയോടെ നാലുവരിപ്പാതയില്‍ ഡ്യൂക്ക് ബൈക്കും കാറും കൂട്ടിയിടിച്ചാണ് രണ്ടാമത്തെ അപകടം. അപകടത്തില്‍ മാങ്ങാനം ചെമ്പകശ്ശേരില്‍ റെജിയുടെ മകന് ഹരി(19), പയ്യപ്പാടി രചന ഭവനില്‍ ബിനോയിയുടെ മകന് അദ്വൈത് (20) എന്നിവര്‍ക്കു സാരമായി പരിക്കേറ്റു. ബൈക്കിെൻറ പിന്നിലിരുന്നു യാത്ര ചെയ്ത അദ്വൈതിെൻറ രണ്ടു കാലും ഒടിഞ്ഞു. നാലുവരിപ്പാതയുടെ നടുവില്‍ ഡിവൈഡറിനു മധ്യത്തിലൂടെ യുടേണ്‍ എടുക്കുകയായിരുന്ന കോടിമത ഭാഗത്തുനിന്നും വന്നകാറില്‍ ഇരുവരും സഞ്ചരിച്ച നാട്ടകം ഭാഗത്തുനിന്നും വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story