Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2018 5:26 AM GMT Updated On
date_range 2018-02-23T10:56:59+05:30ചെട്ടികുളങ്ങര ജനനിബിഡമായി
text_fieldsമാവേലിക്കര: ഒരുവർഷമായി ജനം കാത്തിരുന്ന ദിനത്തിെൻറ പൂർണതയിൽ അവർ ആഘോഷത്തിലും ആവേശത്തിലും മതിമറന്നു. ഒാണാട്ടുകരയുടെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന കുംഭഭരണി മഹോത്സവം നാടിനെ ജനനിബിഡമാക്കി. ചെട്ടികുളങ്ങര ക്ഷേത്രത്തിന് ചുറ്റും മാത്രമല്ല, കിലോമീറ്ററുകൾ അകലെ വരെ ജനങ്ങളാൽ നിറഞ്ഞിരുന്നു. തട്ടാരമ്പലം മുതൽ അത് തീവ്രമായിരുന്നു. നാട്ടുകാർക്കൊപ്പം താളംപിടിക്കാൻ വിദേശികൾകൂടി ഉണ്ടായപ്പോൾ കുംഭഭരണി മഹോത്സവത്തിന് അതിർത്തികൾ ഇല്ലാതായി. നാല് കിലോമീറ്ററോളം ചുറ്റളവിൽ ഗതാഗതം ഏതാണ്ട് സ്തംഭനാവസ്ഥയിലായിരുന്നു. അടിയന്തരപ്രാധാന്യമുള്ള വാഹനങ്ങൾക്കുപോലും കടന്നുപോകാൻ പ്രയാസമായി. വൈകീട്ട് മൂന്നിന് മുമ്പുതന്നെ കാഴ്ചക്കണ്ടത്തിന് ചുറ്റും ജനം നിറഞ്ഞിരുന്നു. കെട്ടുകാഴ്ചകൾ എത്താൻ മണിക്കൂറുകൾ വേണമായിരുന്നിട്ടും നേരേത്ത കാഴ്ചക്കണ്ടങ്ങൾക്കുചുറ്റും ഇരിപ്പുറപ്പിക്കാനുള്ള തിരക്കായിരുന്നു ജനങ്ങൾക്ക്. പൊലീസ്, അഗ്നിശമനസേന, ആരോഗ്യപ്രവർത്തകർ എന്നിവരെല്ലാം ചെട്ടികുളങ്ങര ക്ഷേത്രത്തിെൻറ വിവിധ ഭാഗങ്ങളിൽ ജാഗരൂകരായിരുന്നു. ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രെൻറ മേൽനോട്ടത്തിൽ പൊലീസ് സംഘം സുരക്ഷ ഒരുക്കി.
Next Story