Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2018 5:35 AM GMT Updated On
date_range 2018-02-22T11:05:59+05:30പ്രീ പ്രൈമറി സ്കൂളിെൻറ കട്ടിളപ്പടി ഇളകിവീണ് ആയക്ക് പരിക്ക്
text_fieldsപത്തനംതിട്ട: . ആയ ബീനയുടെ തലയിലേക്കാണ് കട്ടിളയുടെ മുകളിലെ പടി ഇളകിവീണത്. തൈക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിെൻറ പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിലെ കട്ടിളപ്പടിയാണ് ഇളകിവീണത്. ബുധനാഴ്ച ഉച്ചക്ക് 12നാണ് സംഭവം. ആയ ബീന പുറത്തേക്കിറങ്ങാൻ നേരമാണ് സംഭവം. ഭാഗ്യംകൊണ്ടാണ് കുട്ടികൾ രക്ഷപ്പെട്ടത്. ഇവിടെ 15 കുട്ടികൾ പഠിക്കുന്നുണ്ട്. നേരേത്ത ഇളകിയിരുന്ന കട്ടിളപ്പടി ആണി തറച്ചുവെച്ചിരുന്നതാണ്. നന്നാക്കിത്തരണമെന്ന് നിരവധിതവണ നഗരസഭയോട് ആവശ്യപ്പെട്ടിരുന്നതായി ടീച്ചർ സലീനയും സ്കൂൾ ഹെഡ്മിസ്ട്രസും പറഞ്ഞു. നഗരസഭ 10ാം വാർഡിലാണ് സ്കൂൾ. തകർന്ന കെട്ടിടത്തിെൻറ അറ്റകുറ്റപ്പണിക്ക് മാസങ്ങൾക്കുമുമ്പ് നഗരസഭയിൽനിന്ന് എസ്റ്റിമേറ്റ് എടുത്തിരുന്നതാണ്. താഴത്തെ ഗ്രൗണ്ടിൽ അഞ്ച് മുറികളുള്ള കെട്ടിടത്തിെൻറ ഒരുഭാഗത്ത് പി.ടി.എ നേതൃത്വത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഇൗ കെട്ടിടം മുഴുവൻ തകർന്നനിലയിലാണ്. ഒാട് ഏതുനിമിഷവും താഴെവീഴാവുന്ന സ്ഥിതിയാണ്. കുട്ടികൾ നിൽക്കുന്ന വരാന്തയിലെ ഒാടുകളും തകർന്നു. ഇത് ഏതുനിമിഷവും കുട്ടികളുടെ ദേഹത്ത് വീഴാൻ സാധ്യതയുണ്ട്.
Next Story