Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2018 5:32 AM GMT Updated On
date_range 2018-02-22T11:02:59+05:30പുള്ളിപ്പുലി പൂച്ച വാഹനം തട്ടി ചത്തനിലയിൽ
text_fieldsകുമളി: പെരിയാർ വന്യജീവി സങ്കേതത്തിൽനിന്ന് പുറത്തിറങ്ങിയ പുള്ളിപ്പുലി പൂച്ച (ലെപ്പേഡ് ക്യാറ്റ്) വാഹനം തട്ടി ചത്തനിലയിൽ. ദേശീയപാതയിൽ അറുപത്തിരണ്ടാം മൈലിന് സമീപമാണ് പുള്ളിപ്പുലി പൂച്ചയുടെ ജഡം കണ്ടെത്തിയത്. വാഹനം കയറി ചതഞ്ഞ നിലയിലായിരുന്നു. വനമേഖലയിൽനിന്ന് ഈ ഭാഗത്തെ കൃഷിയിടങ്ങളിലും ജനവാസകേന്ദ്രങ്ങളിലുമെത്തി ഇരതേടുന്ന പുള്ളിപ്പുലി പൂച്ചകളും മറ്റു ജീവികളും രാത്രിയാണ് റോഡ് മുറിച്ചുകടക്കുന്നത്. ഒരു വയസ്സുള്ള പെൺ പൂച്ചയാണ് ചത്തത്. കുമളി റേഞ്ച് ഓഫിസർ പ്രിയ ടി. ജോസഫിെൻറ നേതൃത്വത്തിൽ നടപടി പൂർത്തിയാക്കി സംസ്കരിച്ചു.
Next Story