Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോളജ് വിദ്യാർഥിയെ...

കോളജ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

text_fields
bookmark_border
കട്ടപ്പന: എൻജിനീയറിങ് കോളജ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി. വണ്ടന്മേട് ആമയാർ ഒറ്റപ്ലാക്കൽ തോമസി​െൻറ മകൻ അമൽ ബേബി തോമസിനെയാണ് (19) തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. കുട്ടിക്കാനം മാർ ബസേലിയോസ് കോളജിലെ ഒന്നാംവർഷ ബി.ടെക് വിദ്യാർഥിയാണ്. കോളജിലേക്ക് പോകാൻ തിങ്കളാഴ്ച രാവിലെ ആറോടെ വീട്ടിൽനിന്ന് ഇറങ്ങിയ അമൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ഫോർച്യൂണർ കാറിനെ മറികടന്ന് നടന്നുപോകുന്നതിനിടെ പെട്ടെന്ന് ഒരാൾ പിന്നിൽനിന്ന് എത്തി ബലമായി പിടികൂടി. ഇതിനിടെ മറ്റൊരാൾ കൈയിലിരുന്ന വസ്തു മണപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. മൂന്നുപേരാണ് സംഘത്തിലുണ്ടായിരുന്നത്. സംഘത്തി​െൻറ പിടിയിൽനിന്ന് കുതറി മാറി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് വീട്ടിലെത്തി രക്ഷിതാക്കളോടൊപ്പം വണ്ടന്മേട് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story