Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവൻ ചന്ദനമരം...

വൻ ചന്ദനമരം മുറിച്ചുകടത്താനുള്ള ശ്രമം വനപാലകർ വിഫലമാക്കി

text_fields
bookmark_border
മറയൂർ: ചന്ദനഡിവിഷനിലെ കാരയൂർ റിസർവിൽനിന്ന് ചന്ദനമരം മുറിച്ചുകടത്താൻ ശ്രമം. അമ്പലപ്പാറ ഭാഗത്തുനിന്നാണ് കഴിഞ്ഞദിവസം രാത്രി ചന്ദനമരം മുറിച്ചുകടത്താൻ ശ്രമിച്ചത്. പേട്രാളിങ്ങിനിടെ വനത്തിനുള്ളിൽ ശബ്ദം കേട്ട് പെെട്ടന്ന് വനപാലകർ എത്തിയതിനാൽ മോഷ്ടാക്കളുടെ ശ്രമം വിഫലമായി. മോഷ്ടാക്കൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചന്ദനമരം മുറിച്ച്, മഹസർ തയാറാക്കി കാന്തല്ലൂർ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story