Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2018 5:18 AM GMT Updated On
date_range 2018-02-20T10:48:00+05:30ഇന്ത്യയിലെ 42 ഭാഷകൾ ഇല്ലാതായേക്കും
text_fieldsപഠനം നടത്തിയത് യുനെസ്കോ ന്യൂഡൽഹി: പതിനായിരത്തിൽ കുറഞ്ഞ ആളുകൾ സംസാരിക്കുന്ന ഇന്ത്യയിലെ 42 ഭാഷകളോ ഭാഷാഭേദങ്ങളോ ഇല്ലതായേക്കുമെന്ന് പഠനം. യുനെസ്കോ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇതിൽ 11 ഭാഷകളോ ഭാഷാഭേദങ്ങളോ ആന്തമാൻ നിക്കോബാർ ദീപിലാണ്. ഏഴെണ്ണം മണിപ്പൂരിലും നാലെണ്ണം ഹിമാചൽ പ്രദേശിലുമാണ്. ഒഡിഷ, കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട്, അരുണാചൽപ്രദേശ്, അസം, ഉത്തർഖണ്ഡ്, ഝാർഖണ്ഡ്, മഹാരാഷ്ട്ര, മേഘാലയ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഷകളും ഇല്ലാതായേക്കാമെന്ന് പഠനത്തിലുണ്ട്. സെൻസസ് ഡയറക്ടറേറ്റ് തയാറാക്കിയ റിപ്പോർട്ടിൽ രാജ്യത്ത് 22 ഷെഡ്യൂൾഡ് ഭാഷകളും 100 നോൺഷെഡ്യൂൾഡ് ഭാഷകളുമാണുള്ളത്. ഒരു ലക്ഷമോ അതിൽ കൂടുതലോ പേർ സംസാരിക്കുന്ന ഭാഷകളാണിത്.
Next Story