Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2018 5:18 AM GMT Updated On
date_range 20 Feb 2018 5:18 AM GMTബി.ജെ.പിക്കെതിരെ പ്രചാരണം നടത്തുമെന്ന് ഹാർദിക് പേട്ടൽ
text_fieldsbookmark_border
ഭോപാൽ: മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് എന്നിവിടങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്കെതിരെ ശക്തമായ പ്രചാരണം നടത്തുമെന്ന് പട്ടീദാർ നേതാവ് ഹാർദിക് പേട്ടൽ. ഭോപാലിൽ പട്ടീദാർ സമുദായം സംഘടിപ്പിച്ച പരിപാടിയിൽ പെങ്കടുത്തശേഷം വാർത്തലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെൻറ മധ്യപ്രദേശ് സന്ദർശനം ഇഷ്ടപ്പെടാത്തവർ അത് തടയെട്ട. എതിർപ്പുകളെ അതിജീവിച്ച് മധ്യപ്രദേശിൽ ബി.ജെ.പിക്കെതിരെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമെന്നും ഹാർദിക് പേട്ടൽ പറഞ്ഞു. ''ഞാൻ മധ്യപ്രദേശ് സന്ദർശിക്കുന്നത് ജാതീയത പ്രചരിപ്പിക്കുന്നതിനും സമുദായങ്ങൾക്കിടയിൽ വിള്ളൽ സൃഷ്ടിക്കുന്നതിനുമാണെന്നാണ് ആരോപണം. കർഷകർക്കും യുവാക്കൾക്കും വേണ്ടി സംസാരിക്കുന്നത് ജാതീയത പ്രചരിപ്പിക്കലാണെങ്കിൽ അത് ഞാൻ ചെയ്യും''-ഹാർദിക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story