Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2018 5:18 AM GMT Updated On
date_range 2018-02-20T10:48:00+05:30പൊലീസ് അക്കാദമിയിൽ നിന്ന് ചന്ദനമരം മുറിച്ച് കടത്തി
text_fieldsകടത്തിയത് മുഴുസമയ പൊലീസ് സുരക്ഷയും പട്രോളിങ്ങുമുള്ളിടത്ത് നിന്ന്! തൃശൂർ: കേരള പൊലീസ് അക്കാദമിയുടെ നഗരാതിർത്തിയിലെ കാമ്പസിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന ചന്ദനമരം മുറിച്ച് കടത്തി. വർഷങ്ങളുടെ പഴക്കമുള്ള വൻ ചന്ദനമരം മുറിച്ച് കടത്തിയത് തിങ്കളാഴ്ചയാണ് പുറം ലോകമറിഞ്ഞത്. അക്കാദമി അധികൃതരുടെ പരാതിയിൽ വനംവകുപ്പ് കേസെടുത്തു. മുറിച്ച് മാറ്റിയ തടിയുടെ ഒരു ഭാഗം അക്കാദമി വളപ്പിൽ കണ്ടെത്തി. ഇത് വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. അക്കാദമി വളപ്പിെൻറ ഉൾഭാഗത്ത് നിന്ന മരമാണ് മുറിച്ചു കടത്തിയത്. പിൻവശത്തെ മതിൽ ചാടിക്കടന്ന് അക്കാദമിയുടെ അകത്തേക്ക് കടക്കാനാവും. പക്ഷെ, കേരളത്തിലെ പൊലീസ് പരിശീലനത്തിെൻറ ഉന്നത കേന്ദ്രമായ ഇവിടെ മുഴുവൻ സമയം പൊലീസ് സുരക്ഷയും പട്രോളിങ്ങുമുണ്ട്. ഇത് വെട്ടിച്ച് പുറത്ത് നിന്ന് ഒരാൾക്ക് ഇൗ വളപ്പിൽ കടക്കുന്നത് പ്രയാസമാണ്. കടന്നാൽ തന്നെ ഒരു പടുകൂറ്റൻമരം മുറിച്ച് ഒറ്റരാത്രി കൊണ്ട് പുറത്തേക്ക് കടത്തിക്കൊണ്ടുപോവുക അസാധ്യവുമാണ്. നിരവധി പരിശീലനാർഥികൾ പാർക്കുന്ന പൊലീസ് അക്കാദമിയുടെ കെട്ടിടങ്ങൾ, സായുധ പൊലീസ് ക്യാമ്പ്, സിറ്റി പൊലീസ് കമീഷണറുടെ ഓഫിസ്, വിയ്യൂർ പൊലീസ് സ്റ്റേഷൻ എന്നിവ അക്കാദമിയുടെ സമീപത്താണ്. ഇവിടങ്ങളിൽ ഒാരോ സ്ഥലത്തും സദാസമയം പാറാവുള്ളതാണ്. ഇൗ സാഹചര്യത്തിൽ അക്കാദമി കാമ്പസിൽനിന്നും ചന്ദനമരം മുറിച്ച് കടത്തിയത് ആരും അറിഞ്ഞില്ലെന്ന വാദത്തിൽ സംശയമുണ്ടെന്ന് പറയപ്പെടുന്നു. നേരത്തെ അക്കാദമിയിൽനിന്നും കാണാതായ തോക്കും തിരകളും പിന്നീട് ഒരു ഉദ്യോഗസ്ഥനിൽനിന്നാണ് കണ്ടെടുത്തത്.
Next Story