Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2018 5:18 AM GMT Updated On
date_range 20 Feb 2018 5:18 AM GMTഷുഹൈബ് വധം: പ്രതിഷേധവുമായി എസ്.വൈ.എസ്
text_fieldsbookmark_border
ഷുഹൈബ് വധം: പ്രതിഷേധവുമായി എസ്.വൈ.എസ് കണ്ണൂര്‍: സുന്നി പ്രവര്ത്തകൻ കൂടിയായിരുന്ന എടയന്നൂരിലെ ഷുഹൈബിെന വധിച്ച കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.വൈ.എസ് കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിൽ നൂറുകണക്കിനാളുകൾ പെങ്കടുത്തു. അല്‍അബ്റാര്‍ പരിസരത്തുനിന്നും ആരംഭിച്ച പ്രതിഷേധ റാലി കാല്‍ടെക്സ്, താവക്കര, റെയില്‍വേ സ്റ്റേഷന്, മുനീശ്വരന്‍കോവില്‍ വഴി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. പ്രതിഷേധ സംഗമം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡൻറ് പട്ടുവം കെ.പി. അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ല ഉപാധ്യക്ഷന്‍ കെ.പി. മുഹമ്മദ് സഖാഫി ചൊക്ലി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് എന്‍. അബ്ദുല്ലത്തീഫ് സഅദി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പ്രഫ. യു.സി. അബ്ദുല്‍ മജീദ്, ജില്ല ജനറല്‍ സെക്രട്ടറി എം.കെ. ഹാമിദ് മാസ്റ്റര്‍, എസ്.വൈ.എസ് ജില്ല ജനറല്‍ സെക്രട്ടറി ആര്.പി ഹുസൈന് മാസ്റ്റര്‍ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story