Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2018 5:15 AM GMT Updated On
date_range 2018-02-19T10:45:00+05:30കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
text_fieldsകോട്ടയം: കഞ്ചാവ് വിൽപനക്കിടെ രണ്ടുപേർ ഗാന്ധിനഗർ പൊലീസിെൻറ പിടിയിലായി. കൂടെയുണ്ടായിരുന്ന മൂന്നുപേർ ഓടി രക്ഷപ്പെട്ടു. കുമാരനല്ലൂർ തൃക്കയിൽ രാജീവ് (29), മുടിയൂർക്കര വൃന്ദാവനം പ്രവീൺ (29) എന്നിവരാണ് അറസ്റ്റിലായത്. കോന്ത്കാവ് ഭാഗത്ത് പറമ്പിൽ വിൽപനക്കായി കഞ്ചാവ് പൊതികളിലാക്കുന്നതിനിടെ പൊലീസ് എത്തുകയായിരുന്നു. ഇവരിൽ നിന്ന് 215 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. രക്തസാക്ഷിമണ്ഡപം സ്ഥാപിക്കുന്നതിനെച്ചൊല്ലി തർക്കം കോട്ടയം: സി.എം.എസ് കോളജ് പരിസരത്ത് രക്തസാക്ഷിമണ്ഡപം സ്ഥാപിക്കുന്നതിനെച്ചൊല്ലി എസ്.എഫ്.െഎ പ്രവർത്തകരും കോളജ് അധികൃതരും തമ്മിൽ വാക്കുതർക്കം. സി.പി.എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന ദീപശിഖ പ്രയാണത്തിെൻറ ഭാഗമായി മണ്ഡപം സ്ഥാപിക്കുന്നതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. സി.എം.എസ് കോളജിെൻറ മുന്നിലെ റോഡിൽ രാഷ്ടീയ പാർട്ടികളുടെ കൊടികളോ തോരണങ്ങളോ സ്ഥാപിക്കരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടി മണ്ഡപം സ്ഥാപിക്കാനുള്ള നീക്കം കോളജ് അധികൃതരും സഭനേതൃത്വവും ചോദ്യം ചെയ്യുകയായിരുന്നു. ഇത് തർക്കത്തിനിടയാക്കി. പിന്നീട് കാമ്പസ് റോഡിനുപുറത്ത് സ്ഥാപിക്കാൻ തീരുമാനിച്ചതോെടയാണ് പ്രശ്നപരിഹാരമായത്. പൊലീസും സ്ഥലെത്തത്തിയിരുന്നു. ജില്ലയിലെ വിവിധ രക്തസാക്ഷികളുടെ സ്മൃതിമണ്ഡപങ്ങളിൽനിന്നാണ് തൃശൂരിലെ സി.പി.എം സംസ്ഥാന സമ്മേളന നഗറിലേക്കുള്ള ദീപശിഖകളുടെ പ്രയാണം തിങ്കളാഴ്ച നടക്കുന്നത്. അജീഷ് വിശ്വനാഥെൻറ പേരിലുള്ള പ്രയാണമാണ് കോട്ടയം സി.എം.എസിൽനിന്ന് ആരംഭിക്കുന്നത്.
Next Story