Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആടുകളെയും മുയലുകളെയും...

ആടുകളെയും മുയലുകളെയും തെരുവുനായ്ക്കൾ കൊന്നു

text_fields
bookmark_border
ചങ്ങനാശ്ശേരി: ആടുകളെയും മുയലുകളെയും തെരുവുനായ്ക്കൾ കടിച്ചുകൊന്നു. റെയിൽവേ സ്റ്റേഷന് സമീപം ഉമ്പിഴിച്ചിറയിൽ ആലയിൽ തോപ്പിൽ അബ്ദുൽ സമദി​െൻറ വീട്ടിലെ രണ്ട് ആടിനെയും എട്ട് മുയലിനെയുമാണ് കൊന്നത്. വെള്ളിയാഴ്ച പുലർച്ച രണ്ടോടെയായിരുന്നു സംഭവം. ആട്ടിൻക്കൂട്ടിൽനിന്ന് കരച്ചിൽകേട്ട് സമദും ഭാര്യ മുംതാസും വന്നപ്പോഴേക്കും ആറോളം തെരുവുനായ്ക്കൾ ആടുകളെ കൊന്ന് ഒരു ആടി​െൻറ പകുതിയോളം തിന്ന് തീർത്തിരുന്നു. മുയൽക്കൂട് തുറന്നുകിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോൾ എട്ട് മുയലുകളും നഷ്ടപ്പെട്ടിരുന്നു. വാടകക്ക് താമസിക്കുന്ന സമദി​െൻറ ഏക വരുമാനമാർഗമായിരുന്നു ആടും മുയലും. ഉമ്പിഴിച്ചിറ ഭാഗത്ത്‌ തെരുവുനായ് ശല്യം രുക്ഷമാണ്. കാൽനടക്കാരെ തെരുവുനായ്ക്കൾ ആക്രമിക്കുന്നതായും പരാതിയുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story