Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2018 5:32 AM GMT Updated On
date_range 2018-02-16T11:02:59+05:30സി.പി.എമ്മിന് ബി.ജെ.പിയെക്കാൾ വിരോധം സി.പി.െഎയോട്
text_fieldsകോട്ടയം: സി.പി.ഐ കോട്ടയം ജില്ല സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തിെൻറ രണ്ടാം ദിവസവും സി.പി.എമ്മിനെതിരെ കടുത്തവിമർശനവും ആരോപണങ്ങളും. സമീപകാലത്തായി സി.പി.എം പുലർത്തുന്ന നിലപാടുകൾ അഭ്ഭുതപ്പെടുത്തുന്നു. ബി.ജെ.പിയോട് ഇല്ലാത്ത വിരോധമാണ് സി.പി.െഎയോട് സി.പി.എം പുലർത്തുന്നതെന്ന് പ്രതിനിധികൾ ചർച്ചയിൽ തുറന്നടിച്ചു. സി.പി.ഐയുടെ വകുപ്പുകളിൽ അനാവശ്യമായി സി.പി.എം കൈകടത്തുന്നു. മന്ത്രിമാരുടെ പ്രവർത്തനസ്വാതന്ത്ര്യത്തിൽ പോലും സി.പി.എം കടന്നുകയറുന്നത് മുന്നണിമര്യാദക്ക് നിരക്കാത്തതാെണന്നും ആരോപണമുയർന്നു. കോഴക്കേസിലകപ്പെട്ട കെ.എം. മാണിക്കെതിരെ ഒറ്റക്കെട്ടായി സമരം ചെയ്തവരാണ് സി.പി.എമ്മും സി.പി.ഐയും. നിയമസഭയിലുണ്ടായ ബഹളത്തിൽ എൽ.ഡി.എഫിലെ പലരും പ്രതികളാണ്. എന്നിട്ടും കെ.എം. മാണിയോടുള്ള സി.പി.എമ്മിെൻറ സ്നേഹം എന്തിനാെണന്ന് മനസ്സിലാകുന്നില്ല. മാണിയുമായി ഒരു കാരണവശാലും യോജിച്ചുപോകാൻ പറ്റില്ല. കേരള കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് സി.പി.ഐയെ മുന്നണിയില്‍നിന്ന് പുറത്താക്കാനാണ് സി.പി.എം ശ്രമം. മന്ത്രിമാർ ആഴ്ചയിൽ അഞ്ചുദിവസം തലസ്ഥാനത്ത് ഉണ്ടായിരിക്കണമെന്ന മുഖ്യമന്ത്രിയുടെ പുതിയ തീരുമാനം സി.പി.ഐ സമ്മേളനങ്ങൾ നടക്കുന്ന വേളയിലാണ്. സി.പി.എമ്മിെൻറ സമ്മേളനങ്ങൾ പൂർത്തിയാക്കിയശേഷമാണ് ഇത്തരം തീരുമാനമെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. ജീവനക്കാരുടെ സ്ഥലം മാറ്റം ഉള്‍പ്പെടെ കാര്യങ്ങളില്‍ അനാവശ്യ ഇടപെടൽ നടത്തുന്ന ജോയൻറ് കൗണ്‍സില്‍ നേതാക്കളെ നിയന്ത്രിക്കണമെന്നും വിമർശനമുയർന്നു. പ്രവര്‍ത്തന റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ചയിലാണ് ചില ജോയൻറ് കൗണ്‍സില്‍ നേതാക്കള്‍ ഇത്തരത്തിൽ ഇടപെടൽ നടത്തുന്നുവെന്ന് പ്രതിനിധികൾ വിമർശനമുന്നയിച്ചത്. ഭക്ഷ്യസുരക്ഷ പദ്ധതി നടപ്പാക്കിയതുമുതൽ റേഷന്‍ വിതരണത്തില്‍വരെ ഭക്ഷ്യമന്ത്രി പരാജയമായിരുെന്നന്നും ചിലർ ചൂണ്ടിക്കാട്ടി. ഭക്ഷ്യ സുരക്ഷ പദ്ധതി യു.ഡി.എഫ്. നടപ്പാക്കാന്‍ വൈകിയതുമുതൽ ആരംഭിച്ച പ്രതിസന്ധിയാണ് പ്രശ്നത്തിന് ഇടയാക്കിയതെന്നും വകുപ്പിെൻറ പിടിപ്പുകേടല്ലെന്നും മന്ത്രി വിശദീകരണം നൽകി. പരിമിതികേളറെയുണ്ടായിരുെന്നന്ന് മന്ത്രി വാദിച്ചപ്പോള്‍, പരിമിതികളെ അവസരങ്ങളാക്കി മാറ്റണമെന്നായിരുന്നു പ്രതിനിധികളുടെ ആവശ്യം. മന്ത്രിമാരായ തിലോത്തമന്, സുനില്‍കുമാര്‍ എന്നിവരും വിമര്‍ശനവിധേയരായി. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് നെത്തല്ലൂർ കവലയിൽനിന്ന് ചുവപ്പുസേന മാര്‍ച്ച് നടക്കും. വൈകീട്ട് 5.30ന് കറുകച്ചാല്‍ ജങ്ഷനില്‍ പൊതുസമ്മേളനം കേന്ദ്ര സെക്രേട്ടറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറി സി.കെ. ശശിധരന് അധ്യക്ഷതവഹിക്കും.
Next Story