Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസി.പി.ഐയെ...

സി.പി.ഐയെ എൽ.ഡി.എഫില്‍നിന്ന്​ പുറത്തുചാടിക്കാൻ സി.പി.എം നീക്കം ^തിരുവഞ്ചൂർ

text_fields
bookmark_border
സി.പി.ഐയെ എൽ.ഡി.എഫില്‍നിന്ന് പുറത്തുചാടിക്കാൻ സി.പി.എം നീക്കം -തിരുവഞ്ചൂർ കോട്ടയം: കെ.എം. മാണിയെ എൽ.ഡി.എഫില്‍ എത്തിച്ച് സി.പി.ഐയെ മുന്നണിയിൽനിന്ന് പുറത്തുചാടിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. മാണിയെ ച്ചൊല്ലി ഇടതുമുന്നണിയിൽ തർക്കം ആരംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. മാണി വന്നാല്‍ സി.പി.ഐ മുന്നണിയിലുണ്ടാകില്ലെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കിയെങ്കിലും ഇതില്‍ സി.പി.ഐ ദേശീയ നേതൃത്വത്തി​െൻറ അഭിപ്രായമാണ് പ്രസക്തം. അവരും ഇതേനിലപാട് സ്വീകരിക്കുമോ. കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്ന കാലത്ത് സി.പി.െഎ രാജ്യത്തെ ഏറ്റവും വലിയ ഇടതുപാർട്ടിയായിരുന്നു. മികച്ച ബന്ധമായിരുന്നു ഇരുപാർട്ടിയും തമ്മിൽ ഉണ്ടായിരുന്നത്. അന്ന് തുടർഭരണം നേടാനും ഇൗ മുന്നണിക്കായി. ഇപ്പോള്‍ കോണ്‍ഗ്രസ് മുന്നണിയിലേക്ക് വരുന്നതിൽ സി.പി.ഐ താല്‍പര്യം അറിയിച്ചിട്ടില്ല. യു.ഡി.എഫിലേക്ക് മടങ്ങിവരുന്നതിൽ തീരുമാനമെടുക്കേണ്ടത് കെ.എം. മാണിയാണ്. മാണിയെ കോണ്‍ഗ്രസ് പുറത്താക്കിയതല്ല. മുന്നണിയിലേക്ക് അവർ മടങ്ങിവരണമെന്നാണ് കോണ്‍ഗ്രസി​െൻറ ആഗ്രഹം. എന്നാല്‍, മാണി കൃത്യമായ അഭിപ്രായപ്രകടനം നടത്തുന്നില്ല. നിയമസഭയില്‍ എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും തള്ളാതെയുള്ള സമീപനമാണ് സ്വീകരിക്കുന്നത്. ആളുകളെ അപമാനിച്ചല്ല, ബഹുമാനിച്ചാണ് കോണ്‍ഗ്രസ് കൂടെനിര്‍ത്തുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story