Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2018 5:29 AM GMT Updated On
date_range 2018-02-16T10:59:58+05:30സി.കെ. ശശിധരൻ വീണ്ടും സി.പി.ഐ കോട്ടയം ജില്ല സെക്രട്ടറി
text_fieldsകറുകച്ചാൽ: സി.പി.ഐ കോട്ടയം ജില്ല സെക്രട്ടറിയായി സി.കെ. ശശിധരനെ നാലാം തവണയും തെരഞ്ഞെടുത്തു. 1968--69ൽ കുറിച്ചി എ.വി ഹൈസ്കൂളിൽ എ.ഐ.എസ്.എഫ് യൂനിറ്റ് സെക്രട്ടറിയായാണ് ശശിധരൻ രാഷ്ട്രീയരംഗെത്തത്തിയത്. പ്രീ ഡിഗ്രി പഠനകാലയളവിൽ, കോട്ടയം ജില്ല സെക്രട്ടറിയായിരുന്ന മുൻ എം.എൽ.എ പി.പി. ജോർജിെൻറ താൽപര്യാർഥം ജില്ല കൗൺസിൽ ഓഫിസിൽ ഓഫിസ് സെക്രട്ടറിയായി പ്രവർത്തിച്ചു. പിന്നീട് എ.െഎ.ൈവ.എഫ് ജില്ല സെക്രട്ടറിയായി. 1975ൽ സി.പി.െഎ കുറിച്ചി ബ്രാഞ്ച് സെക്രട്ടറിയായി. ചങ്ങനാശ്ശേരി മണ്ഡലം അസി. സെക്രട്ടറി, സെക്രട്ടറി എന്നീ നിലയിൽ പത്തുവർഷത്തോളം പ്രവർത്തിച്ചു. 1980ൽ ജില്ല കൗൺസിൽ അംഗമായി. തുടർന്ന് ജില്ല എക്സിക്യൂട്ടിവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ജില്ല അസിസ്റ്റൻറ് സെക്രട്ടറിയായി മൂന്ന് ടേം പൂർത്തിയാക്കി. ജില്ല അസി. സെക്രട്ടറിയായിരിക്കെ 2008ൽ പാലാ സമ്മേളനത്തിലാണ് ജില്ല സെക്രട്ടറിയായി ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്. കേരള സ്േറ്ററ്റ് മോട്ടോർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ്, ടെസിൽ വർക്കേഴ്സ് യൂനിയൻ (എ.ഐ.ടി.യു.സി) ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സി.പി.െഎ ജില്ല കൗൺസിൽ അംഗങ്ങൾ: സി.കെ. ശശിധരന്, ആർ. സുശീലന്, വി.കെ. സന്തോഷ് കുമാര്‍, വി.ബി. ബിനു, ഒ.പി.എ സലാം, പി.കെ. ചിത്രഭാനു, ടി.എന്‍. രമേശന്, എൻ. ജയപ്രകാശ്, സി.ജി. സേതുലക്ഷ്മി, പി. സുഗതൻ, രാജു തെക്കേക്കര, ജോണ്‍ വി. ജോസഫ്, ബാബു കെ. ജോർജ്, കെ.ഡി. വിശ്വനാഥന്, എം.ജി. ശേഖരന്, എം.വി. ജനാര്ദനന്, കെ.ഐ. കുഞ്ഞച്ചൻ, കെ.ടി. തോമസ്, മോഹന്‍ ചേന്നംകുളം, കെ.ജി. ശശി, കെ.ടി. പ്രമദ്, ലീനമ്മ ഉദയകുമാര്‍, കെ. അജിത്, ടി.സി. ബിനോയ്, പി. പ്രദീപ്, ബിനു ബോസ്, ബി. രാമചന്ദ്രന്, പി.എസ് പുഷ്പമണി, ഹേമലത പ്രേംസാഗര്‍, സൗദാമിനി തങ്കപ്പന്, ഇ.കെ. മുജീബ്, പി.കെ. ഷാജകുമാര്‍, അജി കാരുവാക്കല്‍, ടി.എം. സദന്, ഇ.എന്‍. ദാസപ്പന്, എന്‍.ജെ. കുര്യാക്കോസ്, സണ്ണി ഡേവിഡ്, എൻ.എം. മോഹനന്, എന്‍.ഡി. ബാബുരാജ്, സി.കെ. ആശ, കെ. രമേശന്, വി.ടി. തോമസ്, എം.എ. ഷാജി, അഡ്വ. മാധവന്‍പിള്ള, എ.സി. ജോസഫ്. കാന്‍ഡിഡേറ്റ് അംഗങ്ങളായി എം.ആർ. രഘുദാസ്, വി.എസ്. കുര്യാക്കോസ്, മനോജ് ജോസഫ്, ബിജു കൈപ്പാറേടന്‍ എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.
Next Story