Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്വകാര്യ ബസുടമകളുമായി ...

സ്വകാര്യ ബസുടമകളുമായി ചർച്ചക്ക്​ തയാർ ^മന്ത്രി

text_fields
bookmark_border
സ്വകാര്യ ബസുടമകളുമായി ചർച്ചക്ക് തയാർ -മന്ത്രി േകാട്ടയം: സ്വകാര്യ ബസുടമകളുമായി വീണ്ടും ചർച്ചക്ക് തയാറാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. ആവശ്യമായ നിരക്കുവര്‍ധനയാണ് നടപ്പില്‍വരുത്തിയതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നില്ല. എന്നാൽ, നിലവിലെ സാഹചര്യങ്ങളെല്ലാം പരിശോധിച്ചശേഷമാണ് തീരുമാനമെടുത്തത്. ജസ്റ്റിസ് രാമചന്ദ്രന്‍ കമീഷ​െൻറ നിര്‍ദേശങ്ങള്‍ പാലിച്ചാണ് നിരക്ക് ഉയര്‍ത്തിയതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. സര്‍ക്കാറി​െൻറയും ജനങ്ങളുടെയും പരിമിതികളും ബുദ്ധിമുട്ടുകളും ബസുടമകള്‍ തിരിച്ചറിയുമെന്നാണ് പ്രതീക്ഷ. ന്യായമായരീതിയിലാണ് ഇപ്പോഴത്തെ വര്‍ധന. നിരക്ക് ഉയര്‍ത്തിയശേഷവും സമരം തുടരുമെന്ന ബസുടമകളുടെ നിലപാട് തെറ്റാണ്. ഉടമകൾ പറയുന്നത് കേൾക്കുന്നതിനൊപ്പം ജനങ്ങളുടെ പ്രയാസങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങള്‍ മനസിലാക്കി സമരപരിപാടികളില്‍നിന്ന് പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സ്വകാര്യ ബസുടമകൾ വെള്ളിയാഴ്ചമുതൽ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ശശീന്ദ്ര​െൻറ പ്രതികരണം.
Show Full Article
TAGS:LOCAL NEWS 
Next Story