Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസി.പി.ഐ ജില്ല...

സി.പി.ഐ ജില്ല സമ്മേളനം: പ്രതിനിധി സമ്മേളനം ഇന്ന് സമാപിക്കും

text_fields
bookmark_border
കറുകച്ചാൽ: സി.പി.ഐ ജില്ല സമ്മേളനത്തോടനുബന്ധിച്ച പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. ബുധനാഴ്ച രാവിലെ മുതിർന്ന അംഗം സി.എം. തങ്കപ്പൻ പതാക ഉയർത്തിയതോടെയാണ് കറുകച്ചാൽ ശ്രീനികേതൻ ഓഡിറ്റോറിയത്തിൽ സമ്മേളനത്തിന് തുടക്കമായത്. രക്തസാക്ഷി മണ്ഡപത്തിൽ നേതാക്കളും പ്രതിനിധികളും പുഷ്പാർച്ചന നടത്തിയശേഷം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസിനും സി.പി.എമ്മിനും നേരെ രൂക്ഷവിമർശനമുയർത്തിയായിരുന്നു കാനത്തി​െൻറ ഉദ്ഘാടന പ്രസംഗം. സംസ്ഥാന നേതാക്കളായ സത്യൻ മൊകേരി, പി.കെ. കൃഷ്ണൻ, അഡ്വ. വി.ബി. ബിനു, അഡ്വ. സി.ജി. സേതുലക്ഷ്മി, ടി.എൻ. രമേശൻ, ഒ.പി.എ സലാം എന്നിവർ സംസാരിച്ചു. അഡ്വ. വി.കെ. സന്തോഷ്കുമാർ രക്തസാക്ഷിപ്രമേയവും ആർ. സുശീലൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. അഡ്വ. പി.കെ. ചിത്രഭാനു, ജോൺ വി. ജോസഫ്, സി.കെ. ആശ എം.എൽ.എ, മനോജ് ജോസഫ് എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനനടപടി നിയന്ത്രിക്കുന്നത്. സ്വാഗതസംഘം പ്രസിഡൻറ് രാജു തെക്കേക്കര സ്വാഗതം പറഞ്ഞു. ഉദ്ഘാടന സമ്മേനളത്തിനുശേഷം ജില്ല സെക്രട്ടറി സി.കെ. ശശിധരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് നടന്ന ഗ്രൂപ്, പൊതുചർച്ചയിൽ സി.പി.എമ്മിനെതിരെ രൂക്ഷവിമർശനമാണ് പ്രതിനിധികൾ ഉയർത്തിയത്. കാഞ്ഞിരപ്പള്ളിയിൽ സി.പി.െഎ സ്ഥാനാർഥിയെ തോൽപിക്കാൻ സി.പി.എമ്മിലെ ചില നേതാക്കൾ ശ്രമിച്ചെന്ന ആക്ഷേപവും യോഗത്തിലുയർന്നു. ബുധനാഴ്ച വൈകുന്നേരം ചേർന്ന സാംസ്കാരിക സമ്മേളനം ചലച്ചിത്ര സംവിധായകൻ വിനയൻ ഉദ്ഘാടനം ചെയ്തു. അഡ്വ. വി.ബി. ബിനു അധ്യക്ഷതവഹിച്ചു. ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. പി.കെ. ചിത്രഭാനു, എം.എ. ഷാജി എന്നിവർ സംസാരിച്ചു. വ്യാഴാഴ്ച രാവിലെ പ്രതിനിധി സമ്മേളനം തുടരും. പാർട്ടി സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറിമാരായ പ്രകാശ് ബാബു, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, വനം മന്ത്രി കെ. രാജു, സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങളായ ടി. പുരുഷോത്തമൻ, സി.എ. കുര്യൻ എന്നിവർ പെങ്കടുക്കും. െവള്ളിയാഴ്ച മൂന്നുമണിയോടെ നെത്തല്ലൂർ കവലയിൽനിന്ന് ചുവപ്പുസേന മാർച്ച് ആരംഭിക്കും. തുടർന്ന് വൈകുന്നേരം നാലിന് വൈക്കം ഇപ്റ്റ അവതരിപ്പിക്കുന്ന വയലാർ ഗാനസന്ധ്യ. തുടർന്ന് 5.30ന് പി.എസ്. പരമേശ്വരൻ നായർ നഗറിൽ ചേരുന്ന പൊതുസമ്മേളനം കേന്ദ്ര സെക്രേട്ടറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സി.കെ. ശശിധരൻ അധ്യക്ഷതവഹിക്കും. 350 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story