കേന്ദ്രസർക്കാറിനെതിരെ പ്രതിഷേധം: ഡി.വൈ.എഫ്​.​െഎ കോട്ടയത്ത്​ ട്രെയിൻ തടഞ്ഞു

05:32 AM
14/02/2018
കോട്ടയം: കേന്ദ്രസർക്കാറി​െൻറ ജനവിരുദ്ധനയങ്ങളിൽ പ്രതിഷേധിച്ച് ഡി.െെവ.എഫ്.െഎ കോട്ടയത്തും ട്രെയിൻ തടഞ്ഞു. റെയിൽവേ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, റെയിൽവേ നിയമന നിരോധനം പിൻവലിക്കുക, പെട്രോൾ-ഡീസൽ െകാള്ള അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ട്രെയിൻതടയൽ സമരം നടത്തിയത്. ചൊവ്വാഴ്ച രാവിലെ 10.30-ന് തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനിയിൽനിന്ന് പ്രകടനമായെത്തിയ ഡി.െെവ.എഫ്.െഎ പ്രവർത്തകർ േകാട്ടയം റെയിൽവേ സ്റ്റേഷനിൽ ശബരി എക്സ്പ്രസാണ് തടഞ്ഞത്. ട്രെയിൻ സ്റ്റേഷനിലേക്ക് വരുന്നതിനിടെ പ്രവർത്തകർ ഫ്ലാറ്റ്ഫോമിൽനിന്ന് പാളത്തിലേക്ക് ഇറങ്ങി ട്രെയിന് മുന്നിലേക്ക് ചാടി. അതിനിടെ, ചില പ്രവർത്തകർ പാളത്തിൽ തട്ടിവീണു. ട്രെയിനിന് വേഗംകുറവായതിനാലും പൊലീസും നേതാക്കളും അവസരോചിതമായി ഇടപെട്ടതിനാലും അപകടമൊഴിവായി. ഡി.ൈവ.എഫ്.െഎ ജില്ല സെക്രട്ടറി പി.എൻ. ബിനു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സജേഷ് ശശി അധ്യക്ഷതവഹിച്ചു. ൈവസ് പ്രസിഡൻറ് മഹേഷ് ചന്ദ്രൻ, ജോയൻറ് സെക്രട്ടറിമാരായ എ.എം. എബ്രഹാം, എൻ. അനിൽകുമാർ, ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ ഇ. നവാസ്, കെ.പി. പ്രശാന്ത്, ജില്ല ബ്ലോക്ക് സെക്രട്ടറി കെ.ആർ. അജയ് എന്നിവർ സംസാരിച്ചു.
COMMENTS