Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകടുവ സങ്കേതത്തിൽ...

കടുവ സങ്കേതത്തിൽ ഗർഭിണിയായ ആന ചെരിഞ്ഞു

text_fields
bookmark_border
കുമളി: പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ പിടിയാനയെ െചരിഞ്ഞനിലയിൽ കണ്ടെത്തി. തേക്കടി റേഞ്ചിലെ പച്ചക്കാട് ഭാഗത്താണ് 20 വയസ്സുള്ള ഗർഭിണിയായ ആന ചെരിഞ്ഞത്. അടുത്തിടെ തേക്കടി ബോട്ട് ലാൻഡിങ്ങിന് സമീപം ആനക്കൂട്ടത്തിനൊപ്പം ഗർഭിണിയായ പിടിയാനയും എത്തിയിരുന്നു. ദിവസങ്ങളോളം തടാകതീരത്ത് ചുറ്റിത്തിരിഞ്ഞ് വിനോദസഞ്ചാരികൾക്ക് കൗതുകം പകർന്ന ശേഷമാണ് ആനക്കൂട്ടം ഉൾക്കാട്ടിലെ പച്ചക്കാട് ഭാഗത്തെത്തിയത്. പ്രസവത്തിന് ആഴ്ചകൾ മാത്രം ശേഷിക്കെയാണ് ആനയുടെ മരണം. കരളിനും മറ്റ് ആന്തരാവയവങ്ങൾക്കുമുണ്ടായ നീർക്കെട്ടാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. പെരിയാർ റേഞ്ച് ഓഫിസർ വിനോദി​െൻറ നേതൃത്വത്തിൽ നടപടി സ്വീകരിച്ചു. വനം വകുപ്പ് വെറ്ററിനറി ഡോക്ടർ അബ്ദുൽ ഫത്താഹി​െൻറ നേതൃത്വത്തിൽ ജഡം പോസ്റ്റ്മോർട്ടം നടത്തി. ഉള്ളിലുണ്ടായിരുന്ന കുട്ടിക്കൊമ്പ​െൻറ ജഡവും വിശദമായി പരിശോധിച്ച് സാമ്പിൾ ശേഖരിച്ചു. ജഡങ്ങൾ പിന്നീട് വനത്തിൽ സംസ്കരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story