Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2018 5:20 AM GMT Updated On
date_range 14 Feb 2018 5:20 AM GMTമോദിക്കും യോഗിക്കും എതിരെ പോസ്റ്റ് ഇെട്ടന്ന് ആരോപിച്ച് കേസ്
text_fieldsbookmark_border
ബാലിയ (യു.പി): പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എതിരെ അധിക്ഷേപ പദങ്ങൾ ഉപയോഗിച്ച് ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ഇട്ടുവെന്ന് ആരോപിച്ച് ബാലിയയിൽ ഒരാൾക്കെതിര കേസ്. സിക്കന്ദർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന രോഹിത് വർമക്കെതിരെയാണ് കേസ്. രോഹിത് വർമ എന്നത് സമൂഹമാധ്യത്തിൽ ഉപയോഗിച്ച പേരാണ്. ഇയാളെക്കുറിച്ച് കൂടുതൽ വിവരം പുറത്തുവിട്ടിട്ടില്ല. അറബ് രാഷ്ട്ര പര്യടനത്തിെൻറ പശ്ചാത്തലത്തിൽ ന്യൂനപക്ഷ വിഭാഗങ്ങേളാടും മാധ്യമങ്ങളോടുമുള്ള മോദിയുടെ സമീപനത്തെക്കുറിച്ച് എഴുതിയ പോസ്റ്റിനെയാണ് അധിക്ഷേപകരം എന്നാരോപിച്ച് കേസെടുത്തത്. യോഗി ആദിത്യനാഥിനെതിരായും പരാമർശം നടത്തിയതായി പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story